ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്യൂണിറ്റി പ്രാർഥനാ വാരം നവംബർ 29 മുതൽ ഡിസംബർ 5 വരെ
Friday, November 27, 2020 6:59 PM IST
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) എല്ലാ വർഷവും നടത്തി വരാറുള്ള പ്രാർഥനാ വാരം ഈ വർഷം നവംബർ 29 (ഞായർ) മുതൽ ഡിസംബർ 5 (ശനി) വരെ ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളിലായി നടക്കും. എല്ലാ ദിവസവും വൈകുന്നേരം 7 മുതൽ 8 വരെയാണ് പ്രാർഥന.

29 ന് (ഞായർ) വൈകുന്നേരം 7 ന് സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഈ വർഷത്തെ പ്രാർഥനാ വാരത്തിനു തുടക്കം കുറിക്കും. സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വികാരി ഫാ. ജേക്ക് കുര്യൻ മുഖ്യ പ്രസംഗികനായിരിക്കും.

തുടർന്നുള്ള 2 മുതൽ 7 വരെ ദിവസങ്ങളിൽ സെന്‍റ് ജോൺസ് ക്നാനായ ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. സഖറിയ പുന്നൂസ് കോർ എപ്പിസ്കോപ്പ , ഇമ്മാനുവൽ മാർത്തോമാ ഇടവക വികാരി റവ. എബ്രഹാം വർഗീസ് , സെന്‍റ് ജെയിംസ് ക്നാനായ യാക്കോബാ‍യ ഇടവക വികാരി ഫാ.എബ്രഹാം സഖറിയ , ട്രിനിറ്റി മാർത്തോമ ഇടവക സഹവികാരി റവ. റോഷൻ വി. മാത്യൂസ് , സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവക വികാരി ഫാ. ജോൺസൻ പുഞ്ചക്കോണം, സെന്‍റ് ജോസഫ്സ് സീറോ മലബാർ കത്തോലിക്കാ ഫൊറാന സഹവികാരി ഫാ. കെവിൻ മുണ്ടക്കൽ തുടങ്ങിയവർ നേതൃത്വം നൽകും.

2 മുതൽ 7 വരെ ദിവസങ്ങളിൽ ഇമ്മാനുവേൽ മാർത്തോമ ചർച്ച്. സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് , സെന്‍റ് ജോൺസ് ക്നാനായ ഓർത്തഡോക്സ് ചർച്ച് , സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ, സെന്‍റ് ജോസഫ്സ് സീറോ മലബാർ കത്തോലിക്ക ഫൊറോന, സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ എന്നീ ദേവാലയങ്ങളിൽ പ്രാർഥനകൾ ക്രമമായി നടത്തും.

ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ പ്രാർത്ഥനാ വാരം ഓൺലൈൻ ലൈവ് സ്ട്രീം ആയി ICECH Houston ഫേസ് ബുക്ക് പേജിലൂടെ എല്ലാവർക്കും സംബന്ധിക്കുന്നതിനും ക്രമീകരണം ചെയ്തിട്ടുണ്ട്. .

വിശ്വാസികൾ പ്രാർഥനാ പൂർവം ഈ പ്രാർഥന യോഗങ്ങളിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാൻ ഐസിഇസിഎച്ച് ഭാരവാഹികൾ അഭ്യർഥിച്ചു.

ഈ വർഷത്തെ പ്രാർത്ഥനാവാരം അനുഗ്രഹീതമായ നടക്കുന്നതിനു വേണ്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഐസിഇസിഎച്ച് പ്രസിഡന്‍റ് ഫാ. ഐസക് ബി പ്രകാശ്, വൈസ് പ്രസിഡന്‍റ് റവ. ജേക്കബ് പി തോമസ്, സെക്രട്ടറി എബി മാത്യു, ട്രഷറർ രാജൻ അങ്ങാടിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർ ഷാജി പുളിമൂട്ടിൽ, പിആർഒ റോബിൻ ഫിലിപ്പ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി