ജോസൻ എബ്രഹാം നിര്യാതനായി
Friday, November 27, 2020 6:05 PM IST
തൊടുപുഴ : കരിമണ്ണൂർ അത്തിക്കൽ ജോസൻ എബ്രഹാം ഹൃദയാഘാതത്തെതുടർന്നു നിര്യാതനായി. സംസ്കാരം കരിമണ്ണൂർ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയിൽ നടത്തി.

ഭാര്യ: ഡാലി കടവൂർ പാറകാട്ട് കുടുംബാംഗം. മക്കൾ: മരിയ, രതീഷ്, എബിൻസോ. സഹോദരങ്ങൾ: ട്രീസാ ബേബി ആടുകുഴിയിൽ (യുഎസ്എ), സ്റ്റെല്ല ജോസ് നെടുമരുതുംചാലിൽ (ഡൽഹി), സിസ്സി ജോർജ് മഴുവൻചേരിൽ (യുഎസ്എ), ഡീന ജിയോ (വാഴക്കുളം).

ഡോ. റോബർട്ട് അത്തിക്കൽ എസ്ജെ പിതൃസഹോദരനും സിസ്റ്റർ മേഴ്സി അത്തിക്കൽ പിതൃസഹോദരിയുമാണ്.

റിപ്പോർട്ട്: എ.സി. ജോർജ്