പ​തി​നാ​യി​രം ഡോ​ള​ർ വി​ല​യു​ള്ള പ​ട്ടി​ക്കു​ട്ടി​യെ മോ​ഷ്ടി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ
Tuesday, November 24, 2020 9:44 PM IST
ലോ​ക്പോ​ർ​ട്ട് (ഇ​ല്ലി​നോ​യ്സ്): പ​തി​നാ​യി​ര​ത്തോ​ളം ഡോ​ള​ർ വി​ല​യു​ള്ള (71/2 ല​ക്ഷം രൂ​പ) പ​ട്ടി​ക്കു​ട്ടി​യെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച യു​വ​തി​യെ നാ​പ്പ​ർ​വി​ല്ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​വം​ബ​ർ 21 ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

അ​ലി​ബി​യ ജോ​ണ്‍​സ​ൻ (22) പെ​റ്റ്ലാ​ന്‍റ് എ​ന്ന ക​ട​യി​ലെ​ത്തി​യ​ത്് വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ വാ​ങ്ങാ​നാ​യി​രു​ന്നു. അ​വി​ടെ യെ​ല്ലാം ചു​റ്റി​ക്ക​റ​ങ്ങി​യ ഇ​വ​ർ അ​വി​ടെ വ​ള​രെ വി​ല കൂ​ടി​യ ഫീ​മെ​യ്ൽ യോ​ക്ക്ഷ​യ​ർ ടെ​റി​യ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​ട്ടി​ക്കു​ട്ടി​യെ ജാ​ക്ക​റ്റി​നു​ള്ളി​ലി​ട്ട് പു​റ​ത്തു ക​ട​ക്കു​ക​യാ​യി​രു​ന്നു.

സ്റ്റോ​റി​ലെ ജീ​വ​ന​ക്കാ​ർ ഇ​തു ക​ണ്ടെ​ത്തു​ക​യും പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ ക​ട​യി​ൽ നി​ന്നു പു​റ​ത്തു ക​ട​ന്ന യു​വ​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രു​ടെ ജാ​ക്ക​റ്റി​നു​ള്ളി​ൽ നി​ന്നും പ​ട്ടി​ക്കു​ട്ടി​യെ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​വ​ർ​ക്കെ​തി​രെ മോ​ഷ​ണ കു​റ്റ​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്തു കേ​സെ​ടു​ത്തു. നോ​ർ​ത്തേ​ണ്‍ ഇം​ഗ്ല​ണ്ടി​ൽ പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ലാ​ണ് യോ​ർ​ക്ക് ഷെ​യ​ർ ടെ​റി​യ​ർ ആ​ദ്യ​മാ​യി ഉ​ൽ​പാ​ദി​ത​മാ​യ​ത്.

സ്കോ​ട്ട്ലാ​ൻ​ഡി​ൽ നി​ന്നു ജോ​ലി അ​ന്വേ​ഷി​ച്ചു എ​ത്തി​യ​വ​രാ​ണ് വി​വി​ധ ത​ര​ത്തി​ലു​ള്ള ടെ​റി​യ​റി​നെ യോ​ർ​ഷെ​യ​റി​ൽ കൊ​ണ്ടു​വ​ന്ന​ത്.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ ഈ ​ഇ​ന​ത്തി​ൽ​പെ​ട്ട പ​ട്ടി​ക്കു​ട്ടി​ക​ൾ എ​ത്തു​ന്ന​ത് 1872 ലാ​ണ്. 1940 ൽ ​ഇ​തു പ്രി​യ​പ്പെ​ട്ട വ​ള​ർ​ത്തു​മൃ​ഗ​മാ​യി മാ​റി. 4 മു​ത​ൽ 7 പൗ​ണ്ട് തൂ​ക്ക​വും, 8 മു​ത​ൽ 9 വ​രെ ഇ​ഞ്ച് ഉ​യ​ര​വും, 12 മു​ത​ൽ 15 വ​ർ​ഷം വ​രെ ആ​യു​സു​മാ​ണ് ഈ ​വ​ർ​ഗ​ത്തി​നു​ള്ള​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ