പ്രഫ. ഫിലിപ്പ് തോമസ് സിപിഎ അനുശോചിച്ചു
Monday, October 19, 2020 5:20 PM IST
ഡാളസ്:മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തായുടെ നിര്യാണത്തില്‍ നോർത്ത് അമേരിക്ക ആൻഡ് യൂറോപ് മാർത്തോമാ ഭദ്രാസന ട്രഷറർ പ്രഫ. ഫിലിപ്പ് തോമസ് സിപിഎ അനുശോചിച്ചു.

അനന്യസാധാരണമായ ധൈര്യവും ആഞ്ജാശക്തിയും കാര്യശേഷിയും ജന്മസിദ്ധമായ ഗുണ വിശേഷവും സംഗമിച്ച ഒരു ദിവ്യതേജസ് മാര്‍ത്തോമാ സഭാഅധ്യക്ഷന്‍ ജോസഫ് മെത്രാപ്പൊലീത്തായുടെ വേർപാടിലൂടെ നഷ്ടമായതെന്ന് ഫിലിപ്പ് തോമസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു

റിപ്പോർട്ട്: എബി മക്കപ്പുഴ