ഡബ്ല്യുഎംസി ഹൂസ്റ്റൺ പ്രൊവിൻസ് പ്രവർത്തനോദ്ഘാടനം സെപ്റ്റംബർ 20ന്
Saturday, September 19, 2020 5:13 PM IST
ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസ് 2020-22 പ്രവർത്തനോദ്ഘാടനം സെപ്റ്റംബർ 20 നു (ഞായർ) വൈകുന്നേരം ഹൂസ്റ്റൺ സമയം ഏഴിന് ഗ്ലോബൽ പ്രസിഡന്‍റ് ഗോപാല പിള്ള നിർവഹിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സൂം പ്ലാറ്റ്‌ഫോമിൽ ക്രമീകരിച്ചിരിക്കുന്ന ചടങ്ങിൽ കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ .ഡേവിസ് ചിറമ്മൽ മുഖ്യാതിഥി ആയിരിക്കും.

പരിപാടിയിൽ റോയ് മാത്യു (ചെയര്‍മാന്‍), ജോമോന്‍ ഇടയാടി (പ്രസിഡന്‍റ്), സന്തോഷ് ഐപ്പ് (വൈസ് ചെയര്‍മാന്‍), തോമസ് മാമ്മന്‍ ( വൈസ് പ്രസിഡന്‍റ്, അഡ്മിന്‍), ഹരി ശിവരാമന്‍ (വൈസ് പ്രസിഡന്‍റ് ഓര്‍ഗനൈസേഷന്‍), മാത്യൂസ് മുണ്ടയ്ക്കല്‍ (ജനറല്‍ സെക്രട്ടറി), ജോഷി മാത്യു (ജോയിന്‍ സെക്രട്ടറി), ജിന്‍സ് മാത്യു ( ട്രഷറര്‍ ), മാത്യു പന്നപ്പാറ (ജോയിന്‍റ് ട്രഷറര്‍), ഷിബി റോയ് (വനിതാ ഫോറം ചെയര്‍ ), അജു ജോണ്‍ (പബ്ലിക് റിലേഷന്‍സ് ചെയര്‍), എയ്ഞ്ചല്‍ സന്തോഷ് (യൂത്ത് ഫോറം ചെയര്‍), ജീവന്‍ സൈമണ്‍ (കള്‍ച്ചറല്‍ ഫോറം ചെയര്‍), ഷിനു ഏബ്രഹാം (കള്‍ച്ചറല്‍ ഫോറം ചെയര്‍), ജോസ് പൊന്നൂസ്(ചാരിറ്റി ഫോറം ചെയര്‍), ആല്‍വിന്‍ എബ്രഹാം (സ്റ്റുഡന്‍റ് ഫോറം ചെയര്‍), അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ ജോയി ചിചേരിയില്‍, ഡോ. ജോര്‍ജ് കാക്കനാട്, ജോണ്‍സണ്‍ കല്ലുംമൂട്ടില്‍, എല്‍ദോ പീറ്റര്‍, കുര്യന്‍ പന്നാപാറ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏൽക്കും.

ഡബ്ല്യുഎംസി ഹൂസ്റ്റൺ, ഒക് ലഹോമ, ഫ്ലോറിഡ, ഷിക്കാഗോ, നോർത്ത് ടെക്സസ്, ഡാളസ്, ഡിഎഫ്ഡബ്ല്യു, സൗത്ത് ജേഴ്‌സി, കലിഫോർണിയ, മേരിലാൻഡ്, ഫിലഡൽഫിയ, ന്യൂജേഴ്‌സി, ന്യൂയോർക്ക് തുടങ്ങിയ പ്രൊവിൻസുകളിലെ യുവ പ്രതിഭകൾ അവതരിപ്പിക്കുന്ന കലാ പരിപാടികളും ഉണ്ടായിരിക്കും.

ചടങ്ങിൽ പങ്കെടുക്കുന്നവർ താഴെ പറയുന്ന സൂം ഐഡിയിൽ പ്രാദേശിക സമയങ്ങളിൽ ജോയിൻ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു .

സൂം മീറ്റിംഗ്‌ ഐഡി :826-2505-7623 പാസ് വേർഡ് : 776527
സമയം: 7 pm ( CST) ഹൂസ്റ്റൺ
8 pm (EST) ന്യൂജേഴ്‌സി

റിപ്പോർട്ട്: അജു വാരിക്കാട്