പ്ര​തി​ശ്രു​ത​വ​ര​നുമൊത്ത് സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ ഇന്ത്യൻ യു​വ​തി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണു മ​രി​ച്ചു
Monday, September 14, 2020 11:09 PM IST
അറ്റ്ലാന്‍റാ: യു​എ​സി​ൽ‌ ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ യു​വ​തി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കാ​ൽ​വ​ഴു​തി വീ​ണു മ​രി​ച്ചു. പ്ര​തി​ശ്രു​ത​വ​ര​നൊ​പ്പം സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ദാ​രു​ണ സം​ഭ​വം. കൃ​ഷ്ണ ജി​ല്ല​യി​ലെ ഗു​ഡ​ല​വ്‌​ലേ​രു സ്വ​ദേ​ശി ക​മ​ല​യാ​ണ് (27) മ​രി​ച്ച​ത്. ടെ​ന്ന​സി​യി​ലെ ബാ​ൽ​ദ് ന​ദി​യി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​മ​ല​യും പ്ര​തി​ശ്രു​ത​വ​ര​നും അ​റ്റ്ലാ​ന്‍റ‍​യി​ലെ ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങും​വ​ഴി​യാ​ണ് വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​മെ​ത്തി​യ​ത്. സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ ര​ണ്ടു പേ​രും കാ​ൽ​വ​ഴു​തി വീ​ണു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ യു​വാ​വി​നെ ര​ക്ഷി​ച്ചെ​ങ്കി​ലും ക​മ​ല​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ക​മ​ല​യെ അ​ര​മ​ണിക്കൂ​റി​നു ശേ​ഷ​മാ​ണ് ക​ണ്ടെ​ത്താ​നാ​യ​ത്. യു​എ​സി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് ക​മ​ല. ഒ​ഹാ​യോ​യി​ലെ മെ​യ്ഫീ​ൽ​ഡ് ഹൈ​റ്റ്സി​ലാ​ണ് ക​മ​ല താ​മ​സി​ക്കു​ന്ന​ത്.