ടെ​ക്സ​സി​ൽ പ​രി​ശോ​ധ​ന​ക​ളി​ല്ലാ​തെ ഫു​ഡ് സ്റ്റാ​ന്പ് പു​തു​ക്കാം: ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ഏ​ബ​ട്ട്
Wednesday, July 29, 2020 9:44 PM IST
ഓ​സ്റ്റി​ൻ: ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന ഫു​ഡ് സ്റ്റാ​ന്പ് അ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് വീ​ണ്ടും ആ​റു​മാ​സ​ത്തേ​ക്ക് സാ​ന്പ​ത്തി​ക വി​വ​ര​ങ്ങ​ളോ ഇ​ന്‍റ​ർ​വ്യു​ക​ളോ ഇ​ല്ലാ​തെ ത​ന്നെ പു​തു​ക്കി ന​ൽ​കു​ന്ന​താ​ണെ​ന്ന് ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ഏ​ബ​ട്ട് പ​റ​ഞ്ഞു.

ടെ​ക്സ​സി​ലെ 1.4 മി​ല്യ​ണ്‍ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് ഓ​രോ ആ​റു​മാ​സം കൂ​ടു​ന്പോ​ഴും ഫു​ഡ് സ്റ്റാ​ന്പി​നു വേ​ണ്ടി പു​തി​യ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ 2,76,000 കു​ടും​ബ​ങ്ങ​ളു​ടെ ഫു​ഡ് സ്റ്റാ​ന്പ് കാ​ലാ​വ​ധി​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഫു​ഡ് സ്റ്റാ​ന്പി​ന് (മൂ​ന്നാ​ഴ്ച​ത്തേ​ക്ക്) അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട (പു​തി​യ) കാ​ലാ​വ​ധി വെ​ള്ളി​യാ​ഴ്ച വ​രെ നീ​ട്ടി​യ​താ​യും ഗ​വ​ർ​ണ​ർ ജൂ​ലൈ 28 ന് ​ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ഫു​ഡ് സ്റ്റാ​ന്പ് ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ അം​ഗീ​കാ​രം ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റി​ൽ നി​ന്നും ല​ഭി​ച്ച​താ​യും ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു. സ്കൂ​ളു​ക​ൾ അ​ട​ച്ച​തി​നാ​ൽ പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​നു പ​രി​ഹാ​ര​മാ​യി ഓ​രോ വി​ദ്യാ​ർ​ഥി​ക്കും ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തി​ന് 285 ഡോ​ള​ർ വീ​തം ന​ൽ​കു​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

2.8 മി​ല്യ​ണ്‍ കു​ട്ടി​ക​ൾ​ക്ക് ഇ​തേ ആ​വ​ശ്യ​ത്തി​നാ​യി 790 മി​ല്യ​ണ്‍ ഡോ​ള​റാ​ണ് ഇ​തു​വ​രെ ന​ൽ​കി​യി​ട്ടു​ള്ള​ത്. കോ​വി​ഡ് 19 മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് ജോ​ലി ന​ഷ്ട​പ്പെ​ട്ടും സാ​ന്പ​ത്തി​ക ത​ക​ർ​ച്ച അ​നു​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു​ള്ള ഈ ​പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ ഉ​ട​നെ ല​ഭി​ക്കു​ന്ന​തി​നു​ള്ള ക​ർ​മ്മ​പ​രി​പാ​ടി​ക​ളും ഗ​വ​ണ്‍​മെ​ന്‍റ് സ്വീ​ക​രി​ച്ച​താ​യും ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ