സാന്‍ഹൊസെയില്‍ ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ്‌സിനെ ആദരിച്ചു
Sunday, June 28, 2020 3:34 PM IST
സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ കമ്യൂണിറ്റിയിലെ എല്ലാ ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ്‌സിനെയും കെസിസിഎന്‍സി ആദരിച്ചു.

ഫോട്ടോ വെച്ച ആശംസാ കാര്‍ഡും, ഗിഫ്റ്റ് കാര്‍ഡും അടങ്ങുന്ന സമ്മാനം ഗ്രാജ്വേറ്റ്‌സിന്റെ വീടുകളില്‍ അയച്ചുകൊടുത്തുകൊണ്ടു കെസിസിഎന്‍സിയുടെ പേരിലുള്ള അഭിനന്ദനങ്ങള്‍ അറിയിച്ചു.

കെസിസിഎന്‍സി ഭാരവാഹികളായ വിവിന്‍ ഓണശേരില്‍, പ്രബിന്‍ ഇലഞ്ഞിക്കല്‍, ഷീബ പുറയംപള്ളില്‍, ഷിബു പാലക്കാട്, സ്റ്റീഫന്‍ വേലിക്കട്ടേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: വിവിന്‍ ഓണശേരില്‍