ട്യൂ​ബിം​ഗ​നി​ല്‍ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച
Saturday, September 13, 2025 10:36 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബ​ര്‍​ലി​ന്‍: യൂ​റോ​പ്പി​ലെ പ്ര​ശ​സ്ത​മാ​യ മ​ല​യാ​ളം ഗു​ണ്ട​ര്‍​ട്ട് ചെ​യ​ര്‍ സ്ഥി​തി​ചെ​യ്യു​ന്ന ജ​ര്‍​മ​നി​യി​ലെ ട്യൂ​ബിം​ഗ​ന്‍ ന​ഗ​രം ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ നി​റ​വി​ല്‍. ട്യൂ​ബിം​ഗ​നി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ജ​ര്‍​മ​ന്‍ മ​ല്ലൂ​സും ഇ​ന്തോ ജ​ര്‍​മ​ന്‍ ക​ള്‍​ച്ച​റ​ല്‍ സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച ന​ട​ക്കും.

രാ​വി​ലെ 8.30ന് ​ര​ജി​സ്ട്രേ​ഷ​നോ​ടു​കൂ​ടി പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​കും. 9.30ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ രാ​ജേ​ഷ് പി​ള്ള (ഡി​ഐ​കെ​ജി) സ്വാ​ഗ​തം ആ​ശം​സി​ക്കും.

ഫാ. ​ടി​ജോ പ​റ​ത്താ​ന​ത്ത്, ജോ​ളി ത​ട​ത്തി​ല്‍ (ചെ​യ​ര്‍​മാ​ന്‍, ഡ​ബ്ല്യു​എം​സി, യൂ​റോ​പ്പ് റീ​ജി​യ​ൺ), മേ​ഴ്സി ത​ട​ത്തി​ല്‍ (ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍), ജോ​ളി എം. ​പ​ട​യാ​ട്ടി​ല്‍ (പ്ര​സി​ഡ​ന്‍റ്, ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജി​യ​ൺ), ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ (ലോ​ക കേ​ര​ള സ​ഭാം​ഗം), ചി​ന്നു പ​ട​യാ​ട്ടി​ല്‍ (സെ​ക്ര​ട്ട​റി, ഡ​ബ്ല്യു​എം​സി ജ​ര്‍​മ​ൻ പ്രോ​വി​ൻ​സ്) എ​ന്നി​വ​ര്‍ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.


മ​ത്സ​ര​ങ്ങ​ൾ, വ​ടം​വ​ലി, ഓ​ണ​ക്ക​ളി​ക​ൾ എ​ന്നി​വ​യ​ട​ക്കം വി​വി​ധ പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റും. തു​ട​ർ​ന്ന്, ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ധ​നേ​ഷ് കൃ​ഷ്ണ ന​ന്ദി പ​റ​യും. തെ​ക്കി​നി ബാ​ൻ​ഡി​ന്‍റെ സം​ഗീ​ത​വി​രു​ന്നും ഡി​ജെ പാ​ര്‍​ട്ടി​യും ആ​ഘോ​ഷ​രാ​വി​ന് മാ​റ്റു​കൂ​ട്ടും. ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
">