ഐഒസി, ​കെഎംസിസി ​ഇ​ഫ്താ​ർ സം​ഗ​മം 22ന്
Thursday, March 13, 2025 7:35 AM IST
റോ​ണി കു​രി​ശി​ങ്ക​ൽ​പ​റ​മ്പി​ൽ
ഡ​ബ്ലി​ൻ: കേ​ര​ളാ മു​സ്ലിം ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ അ​യ​ർ​ല​ൻഡും (കെഎംസി​സി), ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സും (ഐഒസി)​ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ ഇ​ഫ്താ​ർ സം​ഗ​മം മാ​ർ​ച്ച് 22 നു ​ബ്ലാ​ഞ്ച​സ്ടൗ​ണി​ലു​ള്ള മൗ​ണ്ട് വ്യൂ ​യൂ​ത്ത് ആ​ൻ​ഡ് ക​മ്മ്യൂ​ണി​റ്റി സെ​ന്‍ററിൽ (D15EY81 ) വെ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു .

എ​ല്ലാ വ​ർ​ഷ​വും ഡ​ബ്ലി​നി​ൽ ന​ട​ത്ത​പെ​ടു​ന്ന സം​ഗ​മം ഇ​പ്രാ​വ​ശ്യം വ​ള​രെ വി​പു​ല​മാ​യാ​ണ് സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. വൈ​കുന്നേരം അ​ഞ്ചു മു​ത​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​യ​ർ​ല​ൻഡിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കും .


രജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും: ന​ജിം പാ​ലേ​രി - 0894426901, ലി​ങ്ക്വിന്‍റ​ർ മാ​ത്യു -0851667794, ഫ​വാ​സ് - 0894199201, സാ​ൻ​ജോ മു​ള​വ​രി​ക്ക​ൽ - +353 83 191 9038.