വെ​യ്ൽ​സി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​യ​മ​നം ന​ൽകും
Saturday, March 1, 2025 1:13 PM IST
തി​രു​വ​ന​ന്ത​പു​രം: വെ​യ്ൽ​സി​ലെ ദേ​ശീ​യ ആ​രോ​ഗ്യ സ​ർ​വീ​സി​ലേ​ക്ക് കേ​ര​ള​ത്തി​ൽ​നി​ന്ന് 200 ന​ഴ്സു​മാ​രെ​യും ഡോ​ക്‌‌ട​ർ​മാ​രെ​യും റി​ക്രൂ​ട്ട് ചെ​യ്യും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വെ​യ്ൽ​സ് ആ​രോ​ഗ്യ- സാ​മൂ​ഹ്യ പ​രി​ര​ക്ഷ കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി ജെ​റ​മി മൈ​ൽ​സ് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ക​ഴി​ഞ്ഞ​വ​ർ​ഷം വെ​യ്ൽ​സ് സ​ർ​ക്കാ​രും കേ​ര​ള സ​ർ​ക്കാ​രും ത​മ്മി​ൽ ഉ​ണ്ടാ​ക്കി​യ ക​രാ​റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​പ്ര​ഖ്യാ​പ​നം. വെ​യ്ൽ​സും കേ​ര​ള​വും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ വി​പു​ല​മാ​ക്കു​മെ​ന്നും ആ​രോ​ഗ്യ സെ​ക്ര​ട്ട​റി ജെ​റ​മി മൈ​ൽ​സ് അ​റി​യി​ച്ചു.


വെ​യ്ൽ​സി​ലെ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സി​ൽ നി​ല​വി​ൽ 97,000 മു​ഴു​വ​ൻ സ​മ​യ ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. 2024 മാ​ർ​ച്ചി​ൽ ക​രാ​ർ ഒ​പ്പി​ട്ട​തി​നു​ശേ​ഷം കേ​ര​ള​ത്തി​ൽ നി​ന്ന് 300-ല​ധി​കം ആ​രോ​ഗ്യ സം​ര​ക്ഷ​ണ പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് എ​ൻ​എ​ച്ച്എ​സ് വെ​യി​ൽ​സി​ൽ നി​യ​മ​നം ന​ല്കി.

ആ​രോ​ഗ്യ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ ഇ​പ്പോ​ൾ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ൾ​ക്കു​പു​റ​മെ പു​തു​താ​യി വ​രു​ന്ന 200 ഹെ​ൽ​ത്ത് കെ​യ​ർ പ്ര​ഫ​ഷ​ണ​ലു​ക​ൾ വെ​യ്ൽ​സ് എ​ൻ​എ​ച്ച്എ​സി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​മെ​ന്നും അ​വ​രെ വെ​യ്ൽ​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ജെ​റ​മി മൈ​ൽ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.