ഏ​ലി​ക്കു​ട്ടി ലു​ക്കാ അ​ന്ത​രി​ച്ചു
Tuesday, March 11, 2025 11:20 AM IST
ക​ല്ല​റ: യു​കെ മ​ല​യാ​ളി​യും ഹേ​വാ​ർ​ഡ്‌​സ് ഹീ​ത്ത് ക്നാ​നാ​യ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റും ഹേ​വാ​ർ​ഡ്‌​സ് ഹീ​ത്ത് മി​സ്മാ അ​സോ​സി​യേ​ഷ​ൻ മു​ൻ അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​മ്പ​റു​മാ​യ സ​ണ്ണി ലു​ക്കാ കി​ഴ​ക്കേ ഇ​ട​ത്തി​ലി​ന്‍റെ മാ​താ​വ് ഏ​ലി​ക്കു​ട്ടി ലൂ​ക്കാ(92) നാ​ട്ടി​ൽ അ​ന്ത​രി​ച്ചു.

ക​ല്ല​റ പെ​രും​തു​രു​ത്ത്‌ കി​ഴ​ക്കേ ഇ​ട​ത്തി​ൽ ലൂ​ക്ക​യു​ടെ ഭാ​ര്യ​യാ​ണ് പ​രേ​ത. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് തു​ട​ർ​ന്ന് ക​ല്ല​റ സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ പ​ഴ​യ പ​ള്ളി​യി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടും.


മ​റ്റു മ​ക്ക​ൾ: ലീ​ലാ​മ്മ ഫി​ലി​പ്പ്, ജോ​സ് ലൂ​ക്കാ, സി​സ്റ്റ​ർ ല​ളി​ത (മ​ദ​ർ - സെ​ന്‍റ് ജോ​സ​ഫ് കോ​ൺ​വെ​ന്‍റ്, കി​ട​ങ്ങൂ​ർ), സ​ജി ലൂ​ക്കാ (യു​എ​സ്എ).

മ​രു​മ​ക്ക​ൾ: ഫി​ലി​പ്പ് ക​ള​രി​ക്ക​ൽ കു​റു​മു​ള്ളൂ​ർ, റീ​ന ജോ​സ് മു​ട്ട​ത്തി​ൽ പു​ന്ന​ത്ത​റ, ലൈ​സ​മ്മ സ​ണ്ണി കോ​യി​ക്ക​ൽ ഉ​ഴ​വൂ​ർ, സി​ൻ​സി സ​ജി വേ​ലി​ക്കെ​ട്ടേ​ൽ ഉ​ഴ​വൂ​ർ.

ഹേ​വാ​ർ​ഡ്‌​സ് ഹീ​ത്ത് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി​ക്ക് വേ​ണ്ടി റ​വ. ഫാ. ​ബി​നോ​യ് നി​ല​യാ​റ്റി​ങ്ക​ൽ സ​ണ്ണി ലൂ​ക്ക​യു​ടെ വ​സ​തി​യി​ലെ​ത്തി ഒ​പ്പീ​സ് ചൊ​ല്ലി പ്രാ​ർ​ഥി​ച്ചു.