പാരീസ്: ജര്‍മനിയുടെ നിയുക്ത ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പാരീസിലെത്തി ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. യുക്രെയ്നുമായി ബന്ധപ്പെട്ട യുഎസിന്റെ നയം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ സുരക്ഷയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
ജര്‍മൻ തെരഞ്ഞെടുപ്പിനുശേഷം ഇലക്ട്രല്‍ സീറ്റുകളുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ യാഥാസ്ഥിതിക സിഡിയു/സിഎസ്യു ബ്ലോക്ക് ഏറ്റവും വലിയ പാര്‍ട്ടിയായി ഉയര്‍ന്ന് ദിവസങ്ങള്‍ക്കുശേഷമാണ് സന്ദര്‍ശനം.