ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഡാ​ൻ​സ് റീ​ൽ മ​ത്സ​രം ഏ​പ്രി​ൽ 12ന്
Saturday, March 1, 2025 3:28 PM IST
ല​ണ്ട​ൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ഏ​പ്രി​ൽ 12ന് ​ല​ണ്ട​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഡാ​ൻ​സ് ഫെ​സ്റ്റി​വെ​ല്ലി​നോ​ട് അ​നു​ബ​ന്ധി​ച്ച്‌ ഓ​ൺ​ലൈ​നാ​യി ഡാ​ൻ​സ് റീ​ൽ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ല​ണ്ട​നി​ൽ ന​ട​ക്കു​ന്ന സി​നി​മാ​റ്റി​ക് ഡാ​ൻ​സ് മ​ത്സ​ര​ങ്ങ​ൾ ഗ്രൂ​പ്പ് വി​ഭാ​ഗ​ത്തി​ൽ മാ​ത്ര​മേ​യു​ള്ളു.

എ​ന്നാ​ൽ സോ​ളോ - ഡ്യു​യോ - ഗ്രൂ​പ്പ് വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​ര​ത്തി​ന് ധാ​രാ​ളം ആ​ളു​ക​ൾ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ ​വി​ഭാ​ഗ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി റീ​ൽ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഡാ​ൻ​സ് റീ​ൽ സോ​ളോ - ഡ്യു​യോ - ഗ്രൂ​പ്പ് ത​ല​ങ്ങ​ളി​ൽ കി​ഡ്‌​സ് - ജൂ​ണി​യ​ർ - സീ​നി​യ​ർ - സൂ​പ്പ​ർ സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. ഒ​രു മി​നി​റ്റ് ആ​യി​രി​ക്കും റീ​ലി​ന്‍റെ ദൈ​ർ​ഘ്യം. ‌ഡാ​ൻ​സ് ഫെ​സ്റ്റി​വെ​ല്ലി​നോ​ട് അ​നു​ബ​ന്ധി​ച്ച്‌ സി​നി​മാ​റ്റി​ക് ഡാ​ൻ​സ് വ​ർ​ക്‌​ഷോ​പ്പും സം​ഘ​പ്പി​ക്കു​ന്നു​ണ്ട്.


ഏ​പ്രി​ൽ 12ന് ​ന​ട​ക്കു​ന്ന ഗ്രൂ​പ്പ് ത​ല മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ല​ണ്ട​നി​ൽ വ​ച്ച് ന​ട​ക്കു​ന്ന കു​ഞ്ചാ​ക്കോ ബോ​ബ​ൻ മെ​ഗാ ഷോ "​നി​റം 2025' പെ​ർ​ഫോം ചെ​യ്യാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ക്കും. ല​ണ്ട​നി​ൽ ഹോ​ൺ ച​ർ​ച്ചി​ലു​ള്ള കാ​മ്പ്യ​ൻ അ​ക്കാ​ഡ​മി ഹാ​ളി​ലാ​ണ് ഡാ​ൻ​സ് ഫെ​സ്‌​റ്റി​വ​ൽ അ​ര​ങ്ങേ​റു​ന്ന​ത്.

പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക. ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ഫോ​ൺ : 07841613973. ഇ​മെ​യി​ൽ: [email protected].