ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ക​രോ​ള്‍ സം​ഘ​ടി​പ്പി​ച്ചു
Thursday, December 26, 2024 11:48 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ‌
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് എ​ക്കെ​ന്‍​ഹൈ​മി​ലെ ഹെ​ര്‍​സ് യേ​ശു പ​ള്ളി​യി​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ക​രോ​ള്‍ സം​ഘ​ടി​പ്പി​ച്ചു. സു​റി​യാ​നി യാ​ക്കോ​ബാ​യ സ​ഭ​യു​ടെ വി​കാ​രി ഫാ. ​എ​ല്‍​ജോ അ​വ​റാ​ച്ച​ന്‍ സ്വാ​ഗ​ത പ്ര​സം​ഗ​വും ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ പ്രാ​ര്‍​ഥ​ന​ഗാ​ന​വും ആ​ല​പി​ച്ചു.



ലി​മ്പു​ര്‍​ഗ് രൂ​പ​ത​യു​ടെ ഇ​ത​ര​ഭാ​ഷാ ക​ത്തോ​ലി​ക്കാ സ​ഭ​ക​ളു​ടെ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് അ​ല​ക്സാ​ന്ദ്ര ഷു​മാ​ന്‍ ഇ​ന്ത്യ​ന്‍ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യെ, പ്ര​ത്യേ​കി​ച്ച് ക​ത്തോ​ലി​ക്കാ - ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​ക​ള്‍ ത​മ്മി​ലു​ള്ള സാ​ഹോ​ദ​ര്യ​ത്തെ​യും ഐ​ക്യ​ത്തെ​യും പ്ര​ശം​സി​ച്ച് ഉ​ദ്ഘാ​ട​ന​പ്ര​സം​ഗം ന​ട​ത്തി.



തു​ട​ര്‍​ന്നു അ​ഞ്ച് സ​ഭ​ക​ളി​ലെ​യും അം​ഗ​ങ്ങ​ള്‍ കാ​ര​ള്‍ ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചു. സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ വി​കാ​രി ഫാ. ​ജോ​ബി കു​ന്ന​ത്തി​ന്‍റെ ന​ന്ദി പ്ര​സം​ഗ​ത്തി​ന് ശേ​ഷം മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ ഫാ. ​തോ​മ​സ് ജോ​സ​ഫ് സ​മാ​പ​ന പ്രാ​ര്‍​ഥ​ന​യും എ​ക്യു​മെ​നി​ക്ക​ല്‍ കൂ​ട്ടാ​യ്മ​യി​ലെ എ​ല്ലാ സ​ഭ​യു​ടെ​യും വി​കാ​രി​മാ​ര്‍ ചേ​ര്‍​ന്ന് സ​മാ​പ​ന ആ​ശീ​ര്‍​വാ​ദ​വും ന​ല്‍​കി ച​ട​ങ്ങു​ക​ള്‍ സ​മാ​പി​ച്ചു.



സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ അം​ഗ​ങ്ങ​ളാ​യ അ​നൂ​പ ആ​നി അ​ഗ​സ്റ്റി​ന്‍, ഹ​ര്‍​ഷ ജി​യോ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ മോ​ഡ​റേ​റ്റ് ചെ​യ്തു. ഫാ. ​സ​ന്തോ​ഷ് തോ​മ​സ്, ദി​പി​ന്‍ പോ​ള്‍ മ​റ്റു സ​ഭ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന ക​മ്മി​റ്റി പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.