യൂ​റോ​പ്യ​ന്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു
Friday, December 20, 2024 1:08 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: യൂ​റോ​പ്യ​ന്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്കി​ന്‍റെ മോ​ണി​റ്റ​റി പോ​ളി​സി അ​നു​സ​രി​ച്ച് പ്ര​ധാ​ന പ​ലി​ശ നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ചു. 2024ലെ ​യൂ​റോ​സോ​ണി​ന്‍റെ നി​ല​വി​ലെ അ​പ​ക​ട​സാ​ധ്യ​ത​ക​ളും 2025ലെ ​പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു.

പ​ലി​ശ​നി​ര​ക്കു​ക​ള്‍ 0.25 ശ​ത​മാ​ന​മാ​ണ് കു​റ​ച്ച​ത്. ഈ ​വ‍​ർ​ഷം നാ​ലാം ത​വ​ണ​യാ​ണ് പ​ലി​ശ നി​ര​ക്ക് കു​റ​യ്ക്കു​ന്ന​ത്. വാ​യ്പ​ക​ള്‍​ക്കും പ്ര​ധാ​ന​പ്പെ​ട്ട ഡെ​പ്പോ​സി​റ്റ് പ​ലി​ശ നി​ര​ക്ക് ഇ​പ്പോ​ള്‍ 3 ശ​ത​മാ​ന​മാ​ണ്. പ്ര​ധാ​ന റീ​ഫി​നാ​ന്‍​സിംഗ് നി​ര​ക്ക് 3.15, ഉ​യ​ര്‍​ന്ന റീ​ഫി​നാ​ന്‍​സിംഗ് നി​ര​ക്ക് 3.4 ശ​ത​മാ​ന​വു​മാ​ണ്.

സ​ര്‍​വേ​യി​ല്‍ പ​ങ്കെ​ടു​ത്ത 75 ശ​ത​മാ​നം വി​ദ​ഗ്ധ​രും 2025 അ​വ​സാ​ന​ത്തോ​ടെ നി​ക്ഷേ​പ നി​ര​ക്ക് രണ്ട് ശ​ത​മാ​ന​മോ അ​തി​ല്‍ കു​റ​വോ പ്ര​തീ​ക്ഷി​ക്കു​ന്നു. 2024ല്‍ ​ശ​രാ​ശ​രി 2.4 ശ​ത​മാ​ന​വും 2025ല്‍ 2.1 ​ശ​ത​മാ​ന​വും 2026ല്‍ 1.9 ​ശ​ത​മാ​ന​വും പ​ണ​പ്പെ​രു​പ്പം പ്ര​തീ​ക്ഷി​ക്കു​ന്നു. വ​ള​ര്‍​ച്ച​യു​ടെ കാ​ര്യ​ത്തി​ല്‍, അ​വ​ര്‍ 2024ല്‍ 0.7 ​ശ​ത​മാ​ന​വും 2025ല്‍ 1.1 ​ശ​ത​മാ​ന​വും 2026ല്‍ 1.4 ​ശ​ത​മാ​ന​വും പ്ര​വ​ചി​ക്കു​ന്നു.


സാ​മ്പ​ത്തി​ക അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് 2025 പ​കു​തി​യോ​ടെ 1.75 ശ​ത​മാ​നം നി​ക്ഷേ​പ പ​ലി​ശ നി​ര​ക്ക് ഐ​എ​ന്‍​ജി ബാ​ങ്ക് പ്ര​വ​ചി​ക്കു​ന്നു. ​യൂ​റോ മേ​ഖ​ല​യി​ല്‍ പ​ലി​ശ നി​ര​ക്ക് ഇ​നി​യും കു​റ​യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.