ജോ​ർ​ജി​യ​യി​ൽ മ​രി​ച്ച​വ​രി​ലേ​റെ​യും പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ൾ
Wednesday, December 18, 2024 10:36 AM IST
തി​ബി​ലി​സി: ജോ​ർ​ജി​യ​യി​ലെ റ​സ്റ്റ​റ​ന്‍റി​ൽ മ​രി​ച്ച 11 ഇ​ന്ത്യ​ക്കാ​രി​ലേ​റെ​യും പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ൾ. ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു കോ​ൺ​ഗ്ര​സ് എം​പി ഗു​ർ​മീ​ത് സിം​ഗ് ഓ​ജി​ല പ​ഞ്ചാ​ബ് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ന്നും എ​ൻ​ആ​ർ​ഐ കാ​ര്യ​മ​ന്ത്രി കു​ൽ​ദീ​പ് സിം​ഗും ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ക​യും വേ​ണ​മെ​ന്നു ഗു​ർ​മീ​ത് സിം​ഗ് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ കു​റി​ച്ചു.

ഗു​ദൗ​രി മൗ​ണ്ട​ൻ റി​സോ​ർ​ട്ടി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മ​രി​ച്ച​വ​രെ​ല്ലാം റ​സ്റ്റ​റ​ന്‍റി​ലെ ജീ​വ​ന​ക്കാ​രാ​ണ്. കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ് ശ്വ​സി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക വി​വ​ര​മെ​ന്നു ജോ​ർ​ജി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.


മ​രി​ച്ച​വ​രു​ടെ ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളൊ​ന്നു​മി​ല്ല. ര​ണ്ടാം​നി​ല​യി​ലെ കി​ട​പ്പു​മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മു​റി​യു​ടെ സ​മീ​പ​ത്ത് ജ​ന​റേ​റ്റ​ർ ക​ണ്ടെ​ത്തി​യെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

വൈ​ദ്യു​തി നി​ല​ച്ച​പ്പോ​ൾ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഇ​തി​ൽ​നി​ന്നു​ണ്ടാ​യ കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ് ശ്വ​സി​ച്ച​തു മ​ര​ണ​കാ​ര​ണ​മാ​യെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം