13 ദ​ശ​ല​ക്ഷം യൂ​റോ​യു​ടെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​ത് ശ​വ​പ്പെ​ട്ടി​യി​ല്‍
Tuesday, December 17, 2024 5:07 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബെ​ര്‍​ലി​ന്‍: 13 ദ​ശ​ല​ക്ഷം യൂ​റോ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ശ​വ​പ്പെ​ട്ടി​യി​ലാ​ക്കി ക​ട​ത്തി​യ ഫ്ര​ഞ്ചു​കാ​ര​ന്‍ അ​റ​സ്റ്റി​ലാ​യി. കൊ​ക്കെ​യ്ന്‍ നി​റ​ച്ച ശ​വ​പ്പെ​ട്ടി​ക​ളു​മാ​യി 30 വ​യ​സു​കാ​ര​നാ​ണ് ഹൈ​വേ​യി​ല്‍ പി​ടി​യി​ലാ​യ​ത്.

മ​യ​ക്കു​മ​രു​ന്ന് നെ​ത​ര്‍​ല​ന്‍​ഡ്സി​ലേ​ക്ക് ക​ട​ത്താ​നാ​ണ് ഇ‌​യാ​ൾ ശ്ര​മി​ച്ച​ത്. കൊ​റി​യ​ര്‍ മാ​തൃ​ക​യി​ലാ​യി​രു​ന്നു ക​ട​ത്ത്. റോ​ട്ട​ര്‍​ഡാ​മി​ല്‍ നി​ന്ന് 32 കി​ലോ​മീ​റ്റ​ര്‍ തെ​ക്ക് ന​ഗ​ര​ത്തി​ന​ടു​ത്തു​വ​ച്ചാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.


ഫ്രാ​ന്‍​സി​ല്‍ നി​ന്ന് നെ​ത​ര്‍​ല​ന്‍​ഡ്സി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഇ​യാ​ള്‍​ക്ക് വ​ഴി​തെ​റ്റി​യാ​ണ് പോലീ​സി​ന്‍റെ ക​ണ്ണി​ല്‍​പ്പെ​ട്ട​ത്.