വീ​ട്ടി​ൽ ഭാ​ര്യ​ക്കൊ​പ്പം ക​ണ്ട കാ​മു​ക​നെ ഭ​ർ​ത്താ​വ് മ​ർ​ദി​ച്ചു​കൊ​ന്നു
Wednesday, December 18, 2024 1:02 PM IST
ന്യൂ​ഡ​ൽ​ഹി: ഭാ​ര്യ​യു​ടെ കാ​മു​ക​നെ ഭ​ർ​ത്താ​വ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. 21 വയസുകാ​ര​നാ​യ റി​തി​ക് വ​ർ​മ​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

ഡ​ൽ​ഹി ശാ​സ്ത്രി പാ​ർ​ക്കി​ലെ വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ ഭാ​ര്യ​യെ​യും കാ​മു​ക​നെ​യും ഒ​രു​മി​ച്ച് ക​ണ്ട ഭ​ർ​ത്താ​വ് ഇ​രു​വ​രെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​യാ​ൾ റി​തി​ക്കി​ന്‍റെ ന​ഖ​ങ്ങ​ൾ പി​ഴു​തെ​ടു​ത്തു. ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ക്കു​ക​യാ​യി​രു​ന്നു.