ഡബ്ലിൻ: വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ദുരിതബാധിതർക്കായി സഹായവുമായി ഒഐസിസി അയർലൻഡ്. ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ നടത്തേണ്ടതില്ലെന്ന് കമ്മിറ്റി തീരുമാനിച്ചു.
അയർലൻഡിലെ മുഴുവൻ സംഘടനകളുമായി ബന്ധപ്പെട്ട് കൂടുതൽ സഹായങ്ങൾ നാട്ടിലെത്തിക്കാൻ ഒഐസിസി അയർലൻഡ് മുൻകൈ എടുത്ത് കൂടിയാലോചന നടത്തുമെന്ന് കമ്മിറ്റി അറിയിച്ചു.