ലണ്ടൻ: യുകെയിലെ പുരോഗമന സാംസ്കാരിക സംഘടനയായ സമീക്ഷ വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങാവുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാൻ കഴിഞ്ഞ ദിവസം ചേർന്ന നാഷണല്‍ കമ്മിറ്റി യോഗത്തില്‍ ധാരണയായി.
അർഹരായ ഒരു കുടുംബത്തിന് സ്നേഹഭവനം നിർമിച്ച് നല്‍കാനും തീരുമാനിച്ചു. വയനാടിനെ ചേർത്തുപിടിക്കേണ്ടത് ജന്മനാടിനോടുള്ള ഉത്തരവാദിത്തമായാണ് സമീക്ഷ കാണുന്നത്. തുടർന്നും സമീക്ഷയുടെ സഹായഹസ്തം വയനാടിനുണ്ടാകും എന്ന് ഭാരവാഹികൾ അറിയിച്ചു.