ജ​ർ​മ​ൻ റെ​യി​ൽ​വേ ക​മ്പ​നി​യാ​യ ഡോ​യ്ഷെ ബാ​ഹ്ൻ ക​ന​ത്ത ന​ഷ്‌​ട​ത്തി​ൽ
Saturday, August 3, 2024 12:58 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബ​ര്‍​ലി​ന്‍: ജ​ർ​മ​ൻ റെ​യി​ൽ​വേ ക​മ്പ​നി​യാ​യ ഡോ​യ്ഷെ ബാ​ഹ്ൻ ക​ന​ത്ത ന​ഷ്ട​ത്തി​ൽ. ഈ ​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ക​മ്പ​നി 1.2 ബി​ല്യ​ൺ യൂ​റോ​യി​ല​ധി​കം ന​ഷ്‌​ടം നേ​രി​ട്ട​താ​യി അ​ർ​ധ​വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട്.

ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​താ​ണ് ന​ഷ്‌​ട​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു‌​ടെ അ​പ​ര്യാ​പ്ത​ത‌​യും ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​മ്പ​നി 30,000 ജോ​ലി​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചു.


2024ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ഡോ​യ്ഷെ ബാ​ഹ്‌​ന്‍റെ വ​രു​മാ​നം 22.31 ബി​ല്യ​ൺ യൂ​റോ​യാ​യി​രു​ന്നു. ഇ​ത് 2023ലെ ​ആ​ദ്യ ആ​റ് മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് മൂ​ന്ന് ശ​ത​മാ​നം കു​റ​വാ​ണ്.

എ​ന്നാ​ൽ പ്രാ​ദേ​ശി​ക റൂ​ട്ടു​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 4.2 ശ​ത​മാ​നം വ​ർ​ധി​ച്ചി​ട്ടു​ണ്ട്.