സിഡ്നി: സിഡ്നിയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയ പ്രതികളുടെ ചിത്രം പുറത്തുവിട്ട് പോലീസ്. സിഡ്നി റോസ്ഹില്ലിലെ ശ്രീ സ്വാമി നാരായൺ ക്ഷേത്രത്തിന് നേരെ മേയ് അഞ്ചിനാണ് ആക്രമണമുണ്ടായത്.
സംഭത്തിന് പിന്നിൽ ഖലിസ്ഥാൻ വാദികളാണെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പ്രതികളെ പിടികൂടാൻ പോലീസിനായിട്ടില്ല. അക്രമികൾ ക്ഷേത്ര ചുമരുകൾ നശിപ്പിക്കുകയും ഗേറ്റിൽ ഖലിസ്ഥാൻ പതാക സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനെതിരേയുള്ള ഇന്ത്യൻ സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ഓസ്ട്രേലിയയിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെ ഖലിസ്താൻ വാദികൾ നേരത്തെയും ആക്രമണം നടത്തിയിരുന്നു.