വിന്ധം മലയാളി കമ്മ്യൂണിറ്റി ഫാമിലി ഫൺ ഡേയും ബാർബിക്യുവും ആഘോഷിച്ചു
Friday, May 13, 2022 11:33 AM IST
എബി പൊയ്ക്കാട്ടിൽ
വിന്ധം മലയാളി കമ്മ്യൂണിറ്റി ഫാമിലി ഫൺ ഡേയും ബാർബിക്യുവും ഏപ്രിൽ 30 ശനിയാഴ്ച വെറിബി റോസെഗാർഡൻ പാർക്കിൽ വച്ച് ആഘോഷിച്ചു. സ്പോർട്സ് കോഓർഡിനേറ്റർ ചുമതല വഹിക്കുന്ന റെജി ഡാനിയേൽ പരിപാടികൾക്ക് നേതൃത്വം നൽകി.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടുവർഷമായി മുടങ്ങിപ്പോയ പരിപാടി പൂർവാധികം ഭംഗിയായി നടത്താൻ സാധിച്ചതിൽ അംഗങ്ങൾ ചാരിതാർഥ്യം പ്രകടിപ്പിച്ചു.