ക്യൂന്‍സ്‌ലന്‍ഡില്‍ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Friday, September 6, 2019 11:43 PM IST
ബ്രി​സ്ബേ​ൻ : ഓ​സ്ട്രേ​ലി​യ​ൻ സം​സ്ഥാ​ന​മാ​യ ക്യൂന്‍സ്‌ലന്‍ഡില്‍ ബ്രി​സ്ബേ​ൻ കേ​ന്ദ്ര​മാ​യി ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ (ട​ച​ങ​ഝ) ര​ജി​സ്റ്റ​ർ ചെ​യ്തു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ജി രാ​ജ​ൻ (സെ​ക്ര​ട്ട​റി), ഗി​രീ​ഷ് തി​രു​ക്കു​ളം (പ്ര​സി​ഡ​ന്‍റ)്, രാ​ഹു​ൽ പ്ര​സാ​ദ് (ട്ര​ഷ​റ​ർ), ശ്രീ​നു സു​നി​ൽ, ജി​സ്ന ജി​നീ​ഷ്, വ​രു​ണ്‍(​എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​തി​മാ​സ കു​ടും​ബ പ്രാ​ർ​ഥ​ന​യും കു​ട്ടി​ക​ളു​ടെ മ​ല​യാ​ള പ​ഠ​ന​വും ന​ട​ത്തി​ക്കൊ​ണ്ടു പോ​കു​ന്നു. ശ്രീ ​നാ​രാ​യ​ണ ഗു​രു ജ​യ​ന്തി​യും, മ​ഹാ​സ​മാ​ധി​യും, തി​രു​വോ​ണ​വും വി​പു​ല​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ത്താ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ത്തു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷാ​ജി രാ​ജ​ൻ 0416165621 .
ഗി​രീ​ഷ് തി​രു​ക്കു​ളം 0421810528.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ