ഡിഎംഎ വിനയ് നഗർ കിഡ്വായ് നഗർ ഏരിയ ക്രിസ്മസ്പുതുവർഷാഘോഷം സംഘടിപ്പിച്ചു
Thursday, January 23, 2025 11:28 PM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ കിഡ്വായ് നഗർ ഏരിയ ക്രിസ്തുമസും പുതുവർഷവും ആഘോഷിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു ആഘോഷപരിപാടികൾക്ക് ആരംഭമായത്.
ഏരിയ ചെയർമാൻ സുനിൽ കുമാർ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ റവ. ഫാ. റോബി കണ്ണൻചിറ ക്രിസ്മസ് സന്ദേശം നൽകി. കൃഷി ജാഗ്രൺ ഫൗണ്ടേഷൻ, എഡിറ്റർ ഇൻ ചീഫ് & ഫൗണ്ടർ, ഫാർമർ എം.സി. ഡോമനിക് വിശിഷ്ടാതിഥിയുമായിരുന്നു.
ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ സ്വാഗതം പറഞ്ഞു. ഡിഎംഎ വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡിഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, അഡിഷണൽ ഇന്റേർണൽ ഓഡിറ്റർ ലീനാ രമണൻ, ഏരിയ വൈസ് ചെയർപേഴ്സൺ സുകന്യ, ട്രഷറർ അജി ചെല്ലപ്പൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ ശ്യാം ഷാജി, വനിതാ വിഭാഗം കൺവീനർ സുതില ശിവ, ജോയിന്റ് കൺവീനർ പാർവതി തുടങ്ങിയവർ പ്രസംഗിച്ചു.
ഡിഎംഎ കേന്ദ്രക്കമ്മിറ്റി ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചു ജനുവരി 5നു നടത്തിയ കരോൾ ഗാന മത്സരത്തിൽ ഏരിയയിൽ നിന്നും പങ്കെടുത്ത കരോൾ സംഘാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
കേന്ദ്രക്കമ്മിറ്റി നിർവാഹക സമിതി അംഗങ്ങളായ ആർ. ജി. കുറുപ്പ്, ആർ.എം.എസ്. നായർ, ഡി. ജയകുമാർ, സുജാ രാജേന്ദ്രൻ, നളിനി മോഹൻ, രമാ സുനിൽ, വീണാ എസ്. നായർ, പി. വി. രമേശൻ, കെ. സജേഷ്, കെ. തോമസ് തുടങ്ങിയവരും പങ്കെടുത്തു. തുടർന്ന് ഏരിയയിലെ കുട്ടികളും മുതിർന്നവരും വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. സ്നേഹ ഭോജനത്തോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.