ന്യൂഡൽഹി: നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന രോ​ഹി​ണി സെ​ന്‍റ് പാ​ദ്രെ പി​യോ സീ​റോ​മ​ല​ബാ​ർ ദൈ​വാ​ല​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​ക​ർ​മം, ​ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ അധ്യക്ഷൻ മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര നി​ർ​വ​ഹി​ച്ചു.

ഫ​രീ​ദാ​ബാ​ദ് രൂ​പ​ത പ്രൊ​ക്കു​റേ​റ്റ​ർ ഫാ.​ ബാ​ബു ആ​നി​ത്താ​നം, പാ​ദ്രെ പി​യോ ഇ​ട​വ​ക വി​കാ​രി ഫാ. ​നോ​ബി കാ​ലാ​ചി​റ, അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് ചൂ​ണ്ടേ​ൽ, കൈ​ക്കാ​ര​ൻ​മാ​ർ, ച​ർ​ച്ച് ബി​ൽ​ഡിംഗ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്, ഇ​ട​വ​കാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


ദൈ​വാ​ല​യ നി​ർ​മാ​ണ​ത്തി​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം ന​ട​ത്തു​ന്ന ബ​മ്പ​ർ ടി​ക്ക​റ്റി​ന്‍റെ ആ​ദ്യ കൂ​പ്പ​ൺ വി​ൽ​പ്പ​ന പി​താ​വ് ഇ​ട​കാ​കാം​ഗ​മാ​യ റോ​സി തോ​മ​സി​ന് ന​ൽ​കി​ക്കൊ​ണ്ട് നി​ർ​വ​ഹി​ച്ചു.

ദൈ​വാ​ല​യ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​കാ​ശ​നം ചെ​യ്യു​ന്ന ബ്രോ​ഷ​റി​ന്‍റെ പ്ര​കാ​ശ​ന​വും പി​താ​വ് നി​ർ​വ​ഹി​ച്ചു.