ഡിഎംഎ ഭാരവാഹികൾചുമതലയേറ്റു
പി.എൻ .ഷാജി
Friday, December 6, 2024 6:14 AM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ 2024-27 വർഷക്കാലത്തെ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ കെ. രഘുനാഥിന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ കെ. രഘുനാഥ് ഈശ്വര നാമത്തിൽ സത്യവാചകം ചൊല്ലി പ്രസിഡന്റ് പദവി ഏറ്റെടുത്തു. തുടർന്ന് വൈസ് പ്രസിഡന്റുമാരായി കെ.വി. മണികണ്ഠൻ, കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറിയായി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറിയായി പി.എൻ. ഷാജി, ചീഫ് ട്രഷററായി മാത്യു ജോസ്, അഡീഷണൽ ട്രഷററായി മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്ററായി കെ.വി. ബാബു എന്നിവരും അധികാരമേറ്റു.
നിർവാഹക സമിതി അംഗങ്ങളായി ആർ.എം.എസ് നായർ, ആർ ജി കുറുപ്പ്, ഡി ജയകുമാർ, പ്രദീപ് ദാമോദരൻ, കെ തോമസ്, പി വി രമേശൻ, എ എം സിജി, പി ഗിരീഷ്, കെ സജേഷ്, സുജാ രാജേന്ദ്രൻ, നളിനി മോഹൻ, രമാ സുനിൽ, ആശാ ജയകുമാർ എന്നിവരും യുവജന വിഭാഗത്തിലേക്ക് ടി വി സജിൻ, വീണാ എസ് നായർ എന്നിവരും സത്യവാചകം ചൊല്ലി അധികാരമേറ്റു. തുടർന്ന് നിർവാഹക സമിതി അംഗത്തിന്റെ ഒഴിവിലേക്ക് ലീനാ രമണനെ തെരഞ്ഞെടുത്തു.