ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ട് അഭ്യർഥിച്ച് കേരളനേതാക്കൾ
Tuesday, January 21, 2025 5:15 PM IST
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർഥിച്ച് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ. കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ നേതൃത്വത്തിലാണ് നേതാക്കൾ കോൺഗ്രസിനായി വോട്ട് അഭ്യർഥിച്ച് എത്തിയത്.
മലയാളികൾ എല്ലാം കൈപ്പത്തി ചിഹ്നത്തിലായിരിക്കും വോട്ടു ചെയ്യുകയെന്ന് സുധാകരൻ പറഞ്ഞു. കസ്തൂർബാ നഗർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് ദത്തിന് വോട്ട് അഭ്യർഥിച്ചാണ് സുധാകരനും നേതാക്കളും എത്തിയത്.
എഐസിസി സൗത്ത് ഇന്ത്യൻ ഔട്ട് റീച്ച്മിഷന്റെ നേതൃത്വത്തിലാണ് കേരള നേതാക്കളെ ഉൾപ്പെടുത്തി കുടുംബസംഗമം സംഘടിപ്പിച്ചത്.
എസ്ഐഒഎം സംസ്ഥാന കോഓർഡിനേറ്റർ സ്കറിയ തോമസ്, സോഷ്യൽ മീഡിയ കോഓർഡിനേറ്റർ ഷിനു ജോസഫ്, സൺവാൾ നഗർ-എവി നഗർ കോഓർഡിനേറ്റർമാരായ കെ.വി. രാജു, റെജി തോമസ്, സെബാസ്റ്റ്യൻ ജെയ്മോൻ മാത്യു, യൂത്ത് അംഗങ്ങളായ ജോയ്സ് ജോയൽ, നിഖിൽ തോമസ് എന്നിവർ നേതൃത്വം നൽകി.