സെന്റ് സ്റ്റീഫൻസ് ഇടവകയിൽ മാർ സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാൾ
ഷിബി പോൾ
Tuesday, January 7, 2025 5:38 PM IST
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും ശെമ്മാശന്മാരിൽ പ്രധാനിയും സഹദേന്മാരിൽ മുൻപനും പരിശുദ്ധ സഭയുടെ പ്രഥമ രക്തസാഷിയുമായ പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാൾ നടക്കുന്നു.
ജനുവരി അഞ്ച് മുതൽ 12 വരെയുള്ള ദിവസങ്ങളിൽ കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗിസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിലാണ് പെരുന്നാൾ നടക്കുന്നത്.
പെരുന്നാൾ ശുശ്രൂഷയ്ക്ക് വികാരി റവ. ഫാ. ജോയ്സൺ തോമസിന്റെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെയും പെരുന്നാൾ കൺവീനർമാരുടെയും നേതൃത്വത്തിൽ ക്രമീകരണം നടക്കുന്നുണ്ട്.
പരിപാടികൾ
ചൊവ്വാഴ്ച (സെന്റ് സ്റ്റീഫൻസ് ഡേ) - വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരത്തിനും കുർബാനയ്ക്കും റവ. ഫാ. പത്രോസ് കെ. ജോയി (വികാരി, മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ജനക്പൂരി) നേതൃത്വം നൽകും.
ബുധനാഴ്ച - വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർഥന. വ്യാഴാഴ്ച - വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർഥന. വെള്ളിയാഴ്ച - വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർഥന.
ശനിയാഴ്ച - വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരത്തിന് ഡോ. ഗീവർഗിസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ. ഏഴിന് വചന ശുശ്രൂഷയ്ക്ക് ഡോ. ഗീവർഗിസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും.
7.30ന് ഭക്തിനിർഭരമായ പെരുന്നാൾ പ്രദക്ഷിണം. 8.30ന് ധൂപപ്രാർഥന, ശ്ലൈഹീക വാഴ്വ്, ആശീർവാദം, കൈമുത്ത്, സ്നേഹവിരുന്ന്. ഞായറാഴ്ച രാവിലെ 7.30ന് പ്രഭാത നമസ്കാരം, കുർബാനയ്ക്ക് കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗിസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.
10.30ന് 2023-2024 അധ്യയന വർഷത്തിലെ ഇടവകയിലെ വിദ്യാർഥികളിൽ പത്താം ക്ലാസിലും 12-ാം ക്ലാസിലും ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കി വിജയികളായവർക്ക് അക്കാദമിക് എക്സലൻസ് അവാർഡ് വിതരണം ചെയ്യും.
തുടർന്ന് ശ്ലൈഹീക വാഴ്വ്, ആശീർവാദം, കൈമുത്ത്, നേർച്ചവിളമ്പ്. 11ന് പെരുന്നാൾ കൊടിയിറക്ക്