ഇന്ത്യ - കുവൈറ്റ് സ്റ്റാർട്ടപ്പ് സിനർജീസ് കോൺഫറൻസ് സംഘടിപ്പിച്ചു
അബ്ദുല്ല നാലുപുരയിൽ
Thursday, December 12, 2024 11:39 AM IST
കുവൈറ്റ് സിറ്റി: ഗൾഫ് യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അകൗണ്ടന്റ്സ് ഓഫ് ഇന്ത്യ - കുവൈറ്റ് ചാപ്റ്റർ എന്നിവയുടെ സഹകരണത്തോടെ കുവൈറ്റിലെ ഇന്ത്യൻ എംബസി ഇന്ത്യ - കുവൈറ്റ് സ്റ്റാർട്ടപ്പ് സിനർജീസ് കോൺഫറൻസ് സംഘടിപ്പിച്ചു.
കുവൈറ്റിലെ ഗൾഫ് യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ നടന്ന ചടങ്ങിൽ അംബാസഡർ ഡോ. ആദർശ് സ്വൈക ആമുഖ ഭാഷണം നടത്തി. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ചരിത്രപരമായ വ്യാപാര ബന്ധങ്ങളെ പരാമർശിക്കുകയും നിക്ഷേപ സമന്വയത്തിലൂടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ഊന്നിപ്പറയുകയും ചെയ്തു.
ബിസിനസുകാരും ഗസ്റ്റ് എംബിഎ വിദ്യാർഥികളും കുവൈറ്റ് കമ്പനികളിൽ ഉയർന്ന റാങ്കിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രഫഷണലുകളും കോൺഫറൻസിൽ പങ്കെടുത്തു.