വാ​ഷിംഗ്ടൺ ഡിസി: സ്വ​ന്തം മു​ത്ത​ച്ഛ​ന്‍റെ വാ​ഹ​നം മോ​ഷ്ടി​ച്ച് സ​ഞ്ച​രി​ച്ച​ത് 160 മൈ​ൽ. 12 വ​യ​​സു​കാ​ര​ൻ ഒ​ടു​വി​ൽ പോ​ലീ​സ് പി​ടി​യി​ൽ. മു​ത്ത​ച്ഛ​ന്‍റെ ഫോ​ക്സ് വാ​ഗ​ൺ ഹാ​ച്ച് ബാ​ക്കു​മാ​യി 160 മൈ​ൽ സ​ഞ്ച​രി​ച്ച 12 കാ​ര​നെ ഡ​പ്യൂ​ട്ടി​ക​ളാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ഗ്രാ​ന്റ് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ൽ മോ​സ​സ് ത​ടാ​ക​ത്തി​ലെ റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ൽ കാ​ർ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കാ​റു​മാ​യി ക​ട​ക്കാ​ൻ ശ്ര​മി​ച്ച ബാ​ല​നെ പി​ന്തു​ട​ർ​ന്നാ​ണ് റാ​ൻ​ഡോ​ൾ​ഫി​ന്റെ​യും സ്റ്റേ​റ്റ് റൂ​ട്ട് 17ന്‍റെ​യും സ​മീ​പ​ത്തു​ള്ള റോ​ഡി​ൽ വ​ച്ചു പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.


ബാ​ല​ന് ഗ്രാ​ന്‍റ് കൗ​ണ്ടി​യി​ലെ മോ​സ​സ് ത​ടാ​ക​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ് അ​ങ്ങോ​ട്ടേ​ക്കാ​യി​രി​ക്കും ബാ​ല​ൻ വാ​ഹ​നം ഓ​ടി​ച്ച​തെ​ന്ന് ക​രു​തി​യ​തെ​ന്ന് ഇ​സാ​ക്വ പോ​ലീ​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഇ​സാ​ക്വ​യി​ലെ പോ​ലീ​സ് അ​ധി​കൃ​ത​ർ ഗ്രാ​ന്‍റ് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫി​സി​ൽ മോ​ഷ്ടി​ച്ച വാ​ഹ​ന​വു​മാ​യി ബാ​ല​ൻ മോ​സ​സി​ലേ​ക്ക് ക​ട​ന്ന​താ​യു​ള്ള വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.