എം.എസ്. സ്കറിയ അമേരിക്കയിൽ അന്തരിച്ചു
Wednesday, December 4, 2024 12:12 PM IST
ന്യൂയോർക്ക്: അരീപ്പറമ്പ് തേമ്പള്ളിൽ കുടുംബാംഗമായ മറ്റത്തിൽ എം.എസ്.സ്കറിയ (അച്ചൻ കുഞ്ഞ് - 88 ) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം പിന്നീട് അമേരിക്കയിൽ.
ഭാര്യ: തങ്കമ്മ ചെന്നാമറ്റം ഇലപ്പനാൽ കുടുംബാംഗം. മക്കൾ: റോയ്സൺ, റീനാമോൾ (ഇരുവരും യുഎസ്), റൂബി (സ്റ്റാഫ് നഴ്സ് മെഡിക്കൽ കോളജ് കോട്ടയം). മരുമക്കൾ: നിർമ്മല ആലുങ്കൽ പാമ്പാടി, കുരുവിള മൂത്തേടത്ത് രാമമംഗലം (ഇരുവരും യുഎസ്), നോബി ചേർക്കമണ്ണിൽ, വെള്ളൂർ.
കാലം ചെയ്ത ഡോ. യൂഹാനോൻ മോർ പീലക്സീനോസ് മെത്രാപ്പോലീത്തായുടെ സഹോദരീ ഭർത്താവാണ് പരേതൻ.