അ​യോ​വ: യു​എ​സി​ൽ 40 മി​ല്യ​ൺ ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്നു​മാ​യി ര​ണ്ട് ഇ​ന്ത്യ​ക്കാ​രെ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. വ​ലി​യ ട്ര​ക്കി​നു​ള്ളി​ൽ ഷി​പ്പിംഗ് ക​ണ്ടെ​യ്ന​റി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രും പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

കാ​ന​ഡ​യി​ലെ ഒ​ന്‍റാറി​യോ നി​വാ​സി​ക​ളും ഇ​ന്ത്യ​ൻ വം​ശ​ജ​രു​മാ​യ വ​ൻ​ഷ്പ്രീ​ത് സിംഗ് (27), മ​ൻ​പ്രീ​ത് സിംഗ് (36) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ല​ഹ​രി​മ​രു​ന്ന് ക​ട​ത്ത​ൽ, കൈ​വ​ശം വെ​യ്ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ഇ​രു​വ​രും ജ​യി​ലി​ലാ​ണ്.