കുരുവിള കുര്യൻ ന്യൂജഴ്സിയിൽ അന്തരിച്ചു
പി.പി. ചെറിയാൻ
Friday, December 6, 2024 7:44 AM IST
ന്യൂജേഴ്സി : തിരുവൻവണ്ടൂരിലെ തൈക്കുറുഞ്ഞിയിൽ കുടുംബാംഗം കുരുവിള കുര്യൻ (തങ്കച്ചൻ-77) ന്യൂജഴ്സിയിൽ അന്തരിച്ചു. തൈക്കുറുഞ്ഞിയിൽ ഇടിക്കുള കുരുവിളയുടെയും സാറാമ്മ കുരുവിളയുടെയും മകനാണ് പരേതൻ.
അമേരിക്കയിലേക്ക് ആദ്യകാലങ്ങളിൽ കുടിയേറിയ തങ്കച്ചൻ സംമൂഹ്യ സാംസ്കാരിക രംഗത്തും , ഫൊക്കാനയുടെ സജീവ പ്രവർത്തകനായിരുന്നു. ന്യൂജേഴ്സി ഇമ്മാനുവേൽ ചർച്ച ഓഫ് ഗോഡ് അംഗമാണ്.
ഭാര്യ: ഏലിയാമ്മ. മക്കൾ: ബിനു വി. കുര്യൻ, ഐവ് ഫ്രാൻസിസ്, ഹനു കുര്യൻ. മരുമക്കൾ: സൂസൻ കുര്യൻ, ലിയോനാർഡ് ഫ്രാൻസിസ്, ഐറിൻ കുര്യൻ. കൊച്ചുമക്കൾ :ബ്രൈസ്, ആലിയ,സാറ, സാര്യ, എസ്ര, മീഖ.ഏലിയാ, ജോനാ, യെശയ്യാ, ജോഷ്വ.
പൊതുദർശനം ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഒന്പത് വരെ ജി. തോമസ് ജെൻ റെെൽ ഫ്യൂണറൽ സർവീസസ് 397 യൂണിയൻ സ്ട്രീറ്റ് ഹാക്കൻസാക്ക്, NJ 07601ൽ.
സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 10 മുതൽ 11 വരെ ജി. തോമസ് ജെൻ റെെൽ ഫ്യൂണറൽ സർവീസസിൽ. തുടർന്നു സംസ്കാരം ജോർജ് വാഷിംഗ്ടൺ മെമ്മോറിയൽ പാർക്കിൽ.
കൂടുതൽ വിവരങ്ങൾക്കു: ബിനു വി. കുര്യൻ - 973 800 0390.