കോ​ഴി​ക്കോ​ട്: സൗ​ദി അറേ​ബ്യ​യി​ലെ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് കോ​ട​മ്പു​ഴ മ​ച്ചി​ല​ക​ത്ത് അ​ബ്ദു​റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നാ​യി പി​രി​ച്ചെ​ടു​ത്ത​തി​ല്‍ ബാ​ക്കി തു​ക 11.60 കോ​ടി. ക്രൗ​ഡ് ഫ​ണ്ടിം​ഗി​ല്‍ പി​രി​ഞ്ഞു​കി​ട്ടി​യ​ത് 47.87 കോ​ടി രൂ​പ​യാ​ണ്.

സൗ​ദി കു​ടും​ബ​ത്തി​നു ദി​യ ധ​ന​വും അ​ഭി​ഭാ​ഷ​ക ഫീ​സും ന​ല്‍​കി​യ​ശേ​ഷ​മു​ള്ള തു​ക​യാ​ണ് 11,60,30,420 രൂ​പ. 36,27,34,927 രൂ​പ ചെ​ല​വ് വ​ന്ന​താ​യി അ​ബ്ദു​റ​ഹീം ലീ​ഗ​ല്‍ അ​സ്സി​സ്റ്റ​ന്‍​സ് ട്ര​സ്റ്റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

2024 മാ​ര്‍​ച്ച് പ​ത്തു​മു​ത​ല്‍ ഏ​പ്രി​ല്‍ 12 വ​രെ​യാ​ണ് ആ​പ്പ് വ​ഴി ധ​ന​സ​മാ​ഹ​ര​ണം ന​ട​ന്ന​ത്. റ​ഹീ​മി​ന്‍റെ ഉ​മ്മ ഫാ​ത്തി​മ​യു​ടെ പ​ത്ത് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് 3,54,96,942 രൂ​പ​യും ട്ര​സ്റ്റി​ന്‍റെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് 44,32,68,404 രൂ​പ​യു​മാ​ണ് പി​രി​ഞ്ഞു​കി​ട്ടി​യ​ത്. റി​യാ​ദ് ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ട് ഉ​ള്‍​പ്പ​ടെ വ്യ​ക്ത​മാ​യ ക​ണ​ക്കു​ക​ള്‍ ക​മ്മി​റ്റി പു​റ​ത്ത് വി​ട്ടു.

ബാ​ങ്കി​ല്‍ ബാ​ക്കി​യു​ള്ള തു​ക അ​ബ്ദു​റ​ഹീം ജ​യി​ല്‍ മോ​ചി​ത​നാ​യി നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ ശേ​ഷം എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് സ​ര്‍​വ​ക​ക്ഷി സ​മി​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലു​ള്ള ട്ര​സ്റ്റ് തീ​രു​മാ​ന​മെ​ടു​ക്കും. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദൗ​ത്യ​മാ​ണ് നി​റ​വേ​റ്റി​യ​ത്.

റി​യ​ല്‍ കേ​ര​ള സ്റ്റോ​റി​യാ​യി മാ​റി​യ ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ല്‍ ലോ​കം കൈ​കോ​ര്‍​ത്ത​ത് കേ​ര​ള ച​രി​ത്ര​ത്തി​ല്‍ സു​വ​ര്‍​ണ രേ​ഖ​യാ​യി അ​വ​ശേ​ഷി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. നാ​ളെ​യാ​ണ് റി​യാ​ദി​ലെ ക്രി​മി​ന​ല്‍ കോ​ട​തി​യു​ടെ സി​റ്റിം​ഗ്.

ദി​യ ധ​നം സ്വീ​ക​രി​ച്ച​തി​ന് ശേ​ഷം സൗ​ദി കു​ടും​ബം മാ​പ്പ് ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്ന് റി​യാ​ദ് ക്രി​മി​ന​ല്‍ കോ​ട​തി​യെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ജൂ​ലൈ ര​ണ്ടി​നാ​ണ് അ​ബ്ദു​റ​ഹീ​മി​ന്‍റെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി കൊ​ണ്ടു​ള്ള കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യ​ത്. കോ​ട​തി​യു​ടെ സ്വാ​ഭാ​വി​ക​മാ​യ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ ഉ​ട​നെ അ​ബ്ദു​റ​ഹീം നാ​ട്ടി​ലെ​ത്തും.


അ​തി​നി​ടെ റി​യാ​ദി​ലെ​ത്തി​യ റ​ഹീ​മി​ന്‍റെ മാ​താ​വും സ​ഹോ​ദ​ര​നും അ​മ്മാ​വ​നും ജ​യി​ലി​ല്‍ റ​ഹീ​മു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി​യ​ത് ഈ ​മ​ഹാ ദൗ​ത്യ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി​രു​ന്ന എ​ല്ലാ​വ​ര്‍​ക്കും ഏ​റെ സ​ന്തോ​ഷം പ​ക​ര്‍​ന്നു​വെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

സൗ​ദി പൗ​ര​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ പ​തി​നെ​ട്ട് വ​ര്‍​ഷ​മാ​യി റി​യാ​ദി​ലെ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​ന് സൗ​ദി കു​ടും​ബം 15 മി​ല്യ​ണ്‍ റി​യാ​ലാ​യി​രു​ന്നു ആ​വ​ശ്യ​പ്പെ​ട്ട​ത്.

റി​യാ​ദി​ലെ അ​ബ്ദു​റ​ഹീം നി​യ​മ സ​ഹാ​യ സ​മി​തി​യു​ടെ ക​ഴി​ഞ്ഞ 17 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ന​ട​ത്തി വ​രു​ന്ന നി​യ​മ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് സൗ​ദി കു​ടും​ബ​ത്തി​ന്‍റെ വ​ക്കീ​ല്‍ മു​ഖാ​ന്ത​രം ന​ട​ത്തി​യ പ്ര​ത്യേ​ക ഇ​ട​പെ​ട​ല്‍ മൂ​ലം പ​തി​ന​ഞ്ച് മി​ല്യ​ണ്‍ റി​യാ​ലി​ന് മോ​ച​നം​ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

മ​ല​പ്പു​റ​ത്തെ സ്‌​പെ​യി​ന്‍ കോ​ഡ് എ​ന്ന ക​മ്പ​നി​യു​ടെ പ്ര​ത്യേ​ക ആ​പ്പ് വ​ഴി​യാ​ണ് ഫ​ണ്ട് സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി ചി​ല​ര്‍ അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ്മി​റ്റി ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്. പ്ര​ചാ​ര​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്.

ജ​യി​ല്‍​മോ​ച​ന​ത്തി​ന് ഇ​ട​പെ​ടു​ന്ന​തി​ല്‍ കാ​ല​താ​മ​സ​മു​ണ്ടാ​യെ​ന്ന വി​മ​ര്‍​ശ​ന​മാ​ണ് കു​ടും​ബ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. റി​യാ​ദി​ലെ​ത്തി ഉ​മ്മ​യും സ​ഹോ​ദ​ര​നും റ​ഹീ​മി​നെ കാ​ണു​ക​യും നി​യ​മ​സ​ഹാ​യ സ​മി​തി സ്വീ​ക​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്ത​തോ​ടെ യ​ഥാ​ര്‍​ഥ വ​സ്തു​ത​ക​ള്‍ കു​ടും​ബ​ത്തി​നു മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​യി അ​വ​ര്‍ പ​റ​ഞ്ഞു.

ചെ​യ​ര്‍​മാ​ന്‍ കെ.​സു​രേ​ഷ്‌​കു​മാ​ര്‍, കെ.​കെ.​ആ​ലി​ക്കു​ട്ടി, ഓ​ഡി​റ്റ​ര്‍ പി.​എം. സ​മീ​ര്‍, അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്, എം.​മൊ​യ്തീ​ന്‍​കോ​യ, ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.