അ​ബു​ദാ​ബി : കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റർ ലൈ​ബ്ര​റി വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​രു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ലൈ​ബ്ര​റി ഫെ​സ്റ്റി​വ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​ർ ചെ​യ​ര്മാ​ന് സൂ​ര​ജ് പ്ര​ഭാ​ക​ർ നി​ർ​വഹി​ച്ചു.​പു​സ്ത​ക സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ നി​ന്നും ല​ഭി​ച്ച 205 പു​സ്ത​ക​ങ്ങ​ൾ ലൈ​ബ്രേ​റി​യ​ൻ ധ​നേ​ഷ് കു​മാ​റി​ന് കൈ​മാ​റി.

പു​സ്ത​ക ച​ർ​ച്ച, കു​ട്ടി​ക​ളു​ടെ വാ​യ​നോ​ത്സ​വം , അം​ഗ​ത്വ പ്ര​ചാ​ര​ണം , സി​നി​മ പ്ര​ദ​ർ​ശ​നം ,പു​സ്ത​ക സ​മാ​ഹ​ര​ണം തു​ട​ങ്ങി​യ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ക്കും .


വി​വി​ധ​ങ്ങ​ളാ​യ മ​ല​യാ​ളം പു​സ്ത​ക​ങ്ങ​ളെ ഉ​ൾ​കൊ​ള്ളു​ന്ന വ​ലി​യ ലൈ​ബ്ര​റി​യാ​ണ് കെ ​എ​സ് സി ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പു​തി​യ​താ​യി ലൈ​ബ്ര​റി​യി​ൽ കു​ട്ടി​ക​ളു​ടെ പ്ര​ത്യേ​ക വി​ഭാ​ഗം ത​ന്നെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​റ്റു നി​ര​വ​ധി ഇം​ഗ്ലീ​ഷ് പു​സ്ത​ക​ങ്ങ​ളും ഈ ​ലൈ​ബ്ര​റി​യി​ൽ എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്.