മീ​ഡി​യ പ്ല​സും ഖ​ത്ത​ര്‍ ഡ​യ​ബ​റ്റി​ക് അ​സോ​സി​യേ​ഷ​നും പ്ര​മേ​ഹ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു
Tuesday, November 19, 2024 3:54 PM IST
ദോ​ഹ: ലോ​ക പ്ര​മേ​ഹ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യ പ്ല​സും ഖ​ത്ത​ര്‍ ഡ​യ​ബ​റ്റി​ക് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സ്‌​കി​ല്‍ ഡ​ല​വ​പ്‌​മെ​ന്‍റ് സെന്‍റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​മേ​ഹ ബോ​ധ​വ​ത്ക​ര​ണം ശ്ര​ദ്ധേ​യ​മാ​യി.

മോ​ഡേ​ണ്‍ മെ​ഡി​സി​നും ആ​യു​ര്‍​വേ​ദ​യും കും​ഗ്ഫു​വും യോ​ഗ​യും അ​ക്യ​പം​ക്ച​റു​മൊ​ക്കെ പ്ര​മേ​ഹം നി​യ​ന്ത്രി​ക്കു​വാ​ന്‍ എ​ങ്ങ​നെ സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് ബോ​ധ​വത്ക​ര​ണ പ​രി​പാ​ടി​യി​ല്‍ ശ്ര​ദ്ധ കേ​ന്ദീ​ക​രി​ച്ച​ത്.

ഖ​ത്ത​ര്‍ ഡ​യ​ബ​റ്റി​ക് അ​സോ​സി​യേ​ഷ​നി​ലെ ഹെ​ല്‍​ത്ത് ആ​ൻഡ് വെ​ല്‍​വ​ന​സ് എ​ഡ്യൂ​ക്കേ​റ്റ​ര്‍ ഡോ.​ ഫ​ഹ​ദ് അ​ബ്ദു​ല്ല പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​അ​ഹ് മ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജീ​വി​ത ശൈ​ലി മാ​റ്റു​ന്ന​തി​ലൂ​ടെ പ്ര​മേ​ഹം നി​യ​ന്ത്രി​ക്കാ​മെ​ന്നും ഭ​ക്ഷ​ണം, ഉ​റ​ക്കം, ന​ട​ത്തം എ​ന്നി​വ പ്ര​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​യു​ര്‍​വേ​ദ പ​രി​ശീ​ലി​ക്കു​ന്ന​തി​ലൂ​ടെ ശ​രീ​ര​ത്തി​ന്‍റെ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ര്‍​ത്താ​നും പ്ര​മേ​ഹ​ത്തെ പ്ര​തി​രോ​ധി​ക്കു​വാ​നും സാ​ധി​ക്കു​മെ​ന്ന് ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍ ഡോ. ​ഫ​സീ​ഹ അ​സ്‌​ക​ര്‍ പ​റ​ഞ്ഞു.

രാ​വി​ലെ എ​ഴു​ന്നേ​ല്‍​ക്കു​ന്ന​തു​മു​ത​ല്‍ ഉ​റ​ങ്ങു​ന്ന​തു​വ​രേ​യും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ ശ്ര​ദ്ധ​വേ​ണ​മെ​ന്നും ശാസ്ത്രീ​യ​മാ​യ രീ​തി​യി​ലു​ള്ള ബോ​ഡി സ്ട്ര​ച്ചിം​ഗ്, ബ്രീ​ത്തിം​ഗ് എ​ക്‌​സ​ര്‍​സൈ​സ്, ന​ട​ത്തം എ​ന്നി​വ ജീ​വി​ത ശൈ​ലി മെ​ച്ച​പ്പെ​ടു​ത്താ​നും പ്ര​മേ​ഹം പോ​ലു​ള്ള പ്ര​യാ​സ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​വാ​നും സ​ഹാ​യി​ക്കു​മെ​ന്ന് യുഎംഎഐ ​ഫൗ​ണ്ട​റും ഗ്രാ​ൻഡ് മാ​സ്റ്റ​റു​മാ​യ ഡോ. ​ആ​രി​ഫ് സി​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ യോ​ഗ പ​രി​ശീ​ലി​ക്കു​ന്ന​ത് ര​ക്ത​സം​ക്ര​ണം അ​നാ​യാ​സ​മാ​ക്കാ​നും വി​വി​ധ ത​രം രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​വാ​നും സ​ഹാ​യി​ക്കു​മെ​ന്ന് യോ​ഗ ഇ​ന്‍​സ്ട്ര​ക‌്ട​ര്‍ ഇ​റ്റി ബെ​ല്ല പ​റ​ഞ്ഞു.


നേ​ര​ത്തെ ഉ​ണ​രു​ക, വ്യാ​യാ​മം പ​രി​ശീ​ലി​ക്കു​ക, രാ​ത്രി നേ​ര​ത്തെ ഭ​ക്ഷ​ണം ക​ഴി​ച്ച് ഉ​റ​ങ്ങു​ക തു​ട​ങ്ങി​യ​വ ആ​രോ​ഗ്യ സം​രം​ക്ഷ​ണ​ത്തി​ല്‍ പ്ര​ധാ​ന​മാ​ണെ​ന്നും ജീ​വി​ത ശൈ​ലി ക്ര​മീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ നി​ര​വ​ധി രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നാ​കു​മെ​ന്നും അ​ക്യൂ​പം​ക്ച​റി​സ്റ്റ് നി​ജാ​സ് ഹ​സൈ​നാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജീ​വി​ത​ത്ത​ല്‍ സ​മ്മ​ര്‍​ദ്ധ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക​യും ആ​ത്മാ​ര്‍​ഥ​മാ​യ സൗ​ഹൃ​ദ​ങ്ങ​ള്‍ സ്ഥാ​പി​ച്ചും പൊ​ട്ടി​ച്ചി​രി​ച്ചും ജീ​വി​തം മ​നോ​ഹ​ര​മാ​ക്കു​വാ​ന്‍ ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ആ​രോ​ഗ്യ സം​രം​ക്ഷ​ണ​ത്തി​ന്റെ ഉ​ദാ​ത്ത​മാ​യ മാ​തൃ​ക​യാ​ണ് പ്ര​വാ​ച​ക വ​ച​ന​ങ്ങ​ളെ​ന്നും അ​വ ജീ​വി​ത​ത്തി​ല്‍ പാ​ലി​ക്കു​ന്ന​തി​ലൂ​ടെ വ്യ​ക്തി​യി​ലും സ​മൂ​ഹ​ത്തി​ലും വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും സൂ​പ്പ​ര്‍​ഫൈ​ന്‍ ഡോ​ക്യൂ​മെ​ന്റ് ക്‌​ളി​യ​റ​ന്‍​സ് മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് ഫാ​റു​ഖ് പ​റ​ഞ്ഞു.

ഖ​ത്ത​ര്‍ ഡ​യ​ബ​റ്റി​ക് അ​സോ​സി​യേ​ഷ​നി​ലെ ഇ​വ​ന്‍റ് ഓ​ഫീ​സ​ര്‍ അ​ഷ്‌​റ​ഫ് പി ​എ നാ​സ​ര്‍ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​ഡി​യ പ്‌​ള​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. നേ​ര​ത്തെ ഖ​ത്ത​ര്‍ ഡ​യ​ബ​റ്റി​ക് അ​സോ​സി​യേ​ഷ​നി​ലെ ഹെ​ല്‍​ത്ത് ആ​ന്‍റ് വെ​ല്‍​വ​ന​സ് എ​ഡ്യൂ​ക്കേ​റ്റ​ര്‍ ഡോ.​ഫ​ഹ​ദ് അ​ബ്ദു​ല്ല​യു​ടേ​യും ഇ​വ​ന്‍റ് ഓ​ഫീ​സ​ര്‍ അ​ഷ്‌​റ​ഫ് പി ​എ നാ​സ​റി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​രി​പാ​ടി​ക്കെ​ത്തി​യ മു​ഴു​വ​നാ​ളു​ക​ളേ​യും ര​ക്ത പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കു​ക​യും ആ​വ​ശ്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു.

അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ര്‍ ഫൈ​സ​ല്‍ റ​സാ​ഖ് ച​ട​ങ്ങി​ല്‍ വി​ശി​ഷ്ട അ​തി​ഥി​യാ​യി​രു​ന്നു.