ലി​റ്റി​ൽ​വേ​ൾ​ഡ് എ​ക്സി​ബി​ഷ​ന് ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കും
Tuesday, November 19, 2024 11:03 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ സാം​സ്കാ​രി​ക, പൈ​തൃ​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ലി​റ്റി​ൽ​വേ​ൾ​ഡ് എ​ക്സി​ബി​ഷ​ൻ ബു​ധ​നാ​ഴ്ച ​ആ​രം​ഭി​ക്കു​മെ​ന്ന് പ്രൊ​മോ​ട്ട​ർ​മാ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​വ​ലി​യ​നു​ക​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, വൈ​വി​ധ്യ​ങ്ങ​ളാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഒ​രേ കു​ട​ക്കീ​ഴി​ൽ ഒ​രു​ക്കു​ന്ന കു​വൈ​റ്റി​ലെ ആ​ദ്യ സം​രം​ഭ​മാ​യി​രി​ക്കു​മി​ത്.

മി​ശി​രി​ഫ് എ​ക്സി​ബി​ഷ​ൻ സെ​ൻട്ര​ൽ ഏ​രി​യ​യി​ൽ ഹാ​ൾ ന​മ്പ​ർ ആറിന് ​സ​മീ​പ​ത്തു​ള്ള പാ​ർ​ക്കിംഗ് ഏ​രി​യ​യി​ൽ തു​റ​സാ​യ സ്ഥ​ല​ത്താ​ണ് കാ​ണി​ക​ൾ​ക്ക് വി​സ്മ​യം ഒ​രു​ക്കി ലി​റ്റി​ൽ വേ​ൾ​ഡ് ഒ​രു​ങ്ങു​ന്ന​ത്.

കു​വൈ​റ്റ്, ഇ​ന്ത്യ, ചൈ​ന, കൊ​റി​യ, ജ​പ്പാ​ൻ, താ​യ്‌​ല​ൻ​ഡ്, വി​യ​റ്റ്നാം, ഫി​ലി​പ്പി​ൻ​സ്, തു​ർ​ക്കി, ഈ​ജി​പ്ത്, വി​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ, ജിസിസി രാ​ജ്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ​തി​നാ​ലോ​ളം പ​വ​ലി​യ​നാ​യാ​ണ് ലി​റ്റി​ൽ വേ​ൾ​ഡ് ആ​ദ്യ സീ​സ​ണി​ൽ ഉ​ണ്ടാ​വു​ക.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഉ​ത്പന്ന​ങ്ങ​ള്‍, സാം​സ്കാ​രി​ക പ്ര​ക​ട​ന​ങ്ങ​ള്‍, അ​ന്താ​രാ​ഷ്ട്ര ഭ​ക്ഷ​ണ അ​നു​ഭ​വ​ങ്ങ​ള്‍, കു​ട്ടി​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക​മാ​യി രൂ​പ​ക​ല്‍​പ​ന ചെ​യ്ത വി​നോ​ദ​ങ്ങ​ള്‍​ക്കാ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്കും.

വി​വി​ധ പ​വ​ലി​യ​നു​ക​ളി​ൽ അ​താ​ത് രാ​ജ്യ​ങ്ങ​ളു​ടെ ത​ന​ത് ഉത്പന്ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. വ്യ​ത്യ​സ്ത​മാ​യ കാ​ഴ്‌​ച ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി മി​നി മൃ​ഗ​ശാ​ല കൂ​ടി ഒ​രു​ക്കു​ന്ന​താ​ണ് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.


സ​ർ​ക്കാ​ർ സം​വി​ധാ​ന​മാ​യ കു​വൈ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫെ​യ​ർ അ​തോ​റി​റ്റി​യാ​ണ് ഈ ​പ​ദ്ധ​തി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​രു​പ​ത്തി​യ​ഞ്ച് വ​ർ​ഷ​ത്തോ​ളം ദു​ബാ​യി ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ വി​വി​ധ പ​വ​ലി​യ​നു​ക​ൾ ഒ​രു​ക്കി​യ വേ​ഗ ഇന്‍റർ​നാ​ഷ​ണ​ൽ എ​ക്സി​ബി​ഷ​ൻ​സ് ആ​ണ് പ​രി​പാ​ടി​യു​ടെ മു​ഖ്യ​സം​ഘാ​ട​ക​ർ. മേ​ള​യി​ലെ ഏ​റ്റ​വും വ​ലി​യ പ​വ​ലി​യ​നു​ക​ളി​ൽ ഒ​ന്നാ​യ ഇ​ന്ത്യ പ​വ​ലി​യ​ൻ ത​ല​യെ​ടു​പ്പോ​ടെ മു​ഖ്യ ആ​ക​ർ​ഷ​ക​മാ​യി മേ​ള​യി​ൽ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

ഇ​ന്ത്യ​യു​ടെ വി​വി​ധ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള തു​ണി​ത്ത​ര​ങ്ങ​ൾ, ത​ന​ത് ആ​ഭ​ര​ണ​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക വി​ഭാ​ഗം, ലോ​ക പ്ര​ശ​സ്ത​മാ​യ കാ​ശ്മീ​ർ തു​ണി​ത്ത​ര​ങ്ങ​ൾ, ഇ​ന്ത്യ​ൻ നി​ർ​മ്മി​ത സു​ഗ​ന്ധ വ​സ്തു​ക്ക​ൾ, ആ​സ്സാ​മി​ൽ നി​ന്നു​ള്ള ഊ​ദ് അ​നു​ബ​ന്ധ ദ്ര​വ്യ​ങ്ങ​ൾ, ഇ​ന്ത്യ​ൻ ചാ​റ്റ് വി​ഭ​വ​ങ്ങ​ൾ,

ഹോം ​ഡെ​ക്ക​റേ​ഷ​ൻ, കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ൾ, പ​ഞ്ചാ​ബി തു​ക​ൽ ചെ​രി​പ്പു​ക​ൾ, ഫാ​ഷ​ൻ തു​ണി​ത്ത​ര​ങ്ങ​ൾ, ആ​ദി​വാ​സി ഹെ​ർ​ബ​ർ എ​ണ്ണ​ക​ൾ, പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഉ​ണ്ടാ​ക്കി​യ വേ​ദ​ന സം​ഹാ​രി​ക​ൾ ഹെ​ർ​ബ​ൽ എ​ണ്ണ അ​നു​ബ​ന്ധ വ​സ്തു​ക്ക​ൾ, ആ​യു​വേ​ദ വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ വി​ശാ​ല​മാ​യ ശേ​ഖ​രം ത​ന്നെ ഇ​ന്ത്യ പ​വ​ലി​യ​നി​ൽ ഉ​ണ്ടാ​കും.

സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ​യും അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്നു ​മു​ത​ൽ രാ​ത്രി 10 വ​രെ​യാ​കും സ​ന്ദ​ർ​ശ​ന സ​മ​യം. ലി​റ്റി​ൽ​വേ​ൾ​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നും മാ​ർ​ച്ച് ഒ​ന്ന് വ​രെ നീ​ണ്ടു നി​ൽ​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.