എ​ല്ലാം നേ​രി​ൽ ക​ണ്ട് ബോ​ധ്യ​പ്പെ​ട്ട് റ​ഹീ​മി​ന്‍റെ കു​ടും​ബം; തെ​റ്റി​ദ്ധാ​ര​ണ​ക​ൾ നീ​ങ്ങി​യ​തായി സ​ഹോ​ദ​ര​ൻ
Thursday, November 14, 2024 12:58 PM IST
ഷക്കീബ് കൊളക്കാടൻ
റി​യാ​ദ്: കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​ന് വ​ധ​ശി​ക്ഷ വി​ധി​ച്ച് റി​യാ​ദ് ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് ഫ​റോ​ഖ് സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഹീ​മി​നെ സ​ന്ദ​ർ​ശി​ക്കാ​നാ​യി റി​യാ​ദി​ലെ​ത്തി​യ ഉ​മ്മ​യും ബ​ന്ധു​ക്ക​ളും എ​ല്ലാം നേ​രി​ൽ ക​ണ്ട് ബോ​ധ്യ​പ്പെ​ട്ട​താ​യി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ​ല​രു​ടെ​യും വാ​ക്കു​ക​ൾ കേ​ട്ട് റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നാ​യി വ​ർ​ഷ​ങ്ങ​ളാ​യി ശ്ര​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന നി​യ​മ​സ​ഹാ​യ സ​മി​തി​യെ തെ​റ്റി​ദ്ധ​രി​ച്ചി​രു​ന്ന​താ​യും ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ വച്ച് വി​ധി​പ്പ​ക​ർ​പ്പ് അ​ട​ക്ക​മു​ള്ള എ​ല്ലാ രേ​ഖ​ക​ളും ക​ണ്ട​തോ​ടെ അ​തെ​ല്ലാം മാ​റി​യ​താ​യും സ​ഹോ​ദ​ര​ൻ ന​സീ​ർ കോ​ട​മ്പു​ഴ പ​റ​ഞ്ഞു.

റി​യാ​ദി​ൽ ഇ​തി​നാ​യി പ്ര​യ​ത്‌​നി​ച്ച സ​മി​തി അം​ഗ​ങ്ങ​ളോ​ടും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടും മു​ഴു​വ​ൻ നാ​ട്ടു​കാ​രോ​ടും അ​ക​മ​ഴി​ഞ്ഞ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​സീ​റി​നോ​ടൊ​പ്പം ഉ​മ്മ ഫാ​ത്തി​മ​യും അ​മ്മാ​വ​ൻ അ​ബ്ബാ​സും അ​മ്മാ​വ​ന്‍റെ ഭാ​ര്യ​യു​മാ​ണ് സൗ​ദി​യി​ലെ​ത്തി​യ​ത്.

ര​ണ്ടാ​ഴ്ച മു​ൻ​പ് സൗ​ദി​യി​ലെ അ​ബ​ഹ​യി​ൽ എ​ത്തി​യെ​ങ്കി​ലും ക​ഴി​ഞ്ഞദി​വ​സ​മാ​ണ് അ​വ​ർ​ക്ക് അ​ബ്ദു​റ​ഹീ​മി​നെ ജ​യി​ലി​ൽ സ​ന്ദ​ർ​ശി​ക്കാ​നാ​യ​ത്. അ​തി​ന് ശേ​ഷം റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടി​രു​ന്നു.


ത​ങ്ങ​ൾ​ക്കു​ള്ള അ​റി​വു​ക​ൾ പ​രി​മി​ത​മാ​യി​രു​ന്നെ​ന്നും അ​തു​കൊ​ണ്ടു ത​ന്നെ പ​ല​രും ഈ ​വി​ഷ​യ​ത്തി​ൽ തെ​റ്റി​ദ്ധാ​ര​ണ സൃ​ഷ്ടി​ക്കാ​ൻ മ​നഃ​പൂ​ർ​വം ശ്ര​മി​ച്ചി​രു​ന്ന​താ​യാ​ണ് ഇ​പ്പോ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നും മു​ഴു​വ​ൻ രേ​ഖ​ക​ളു​ടെ​യും കോ​പ്പി​ക​ൾ ത​ന്‍റെ ക​െെയി​ലു​ണ്ടെ​ന്ന് അ​ബ്ദു​റ​ഹീം ത​ന്നെ പ​റ​ഞ്ഞ​തായും ന​സീ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഈ ​കേ​സു​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി റ​ഹീ​മിന്‍റെ കൂ​ടെ​യു​ള്ള റി​യാ​ദ് റ​ഹീം നി​യ​മ സ​ഹാ​യ സ​മി​തി​യെ​യും അ​തി​ന്‍റെ ത​ല​പ്പ​ത്തു​ള്ള നാ​ട്ടു​കാ​ര​ൻ കൂ​ടി​യാ​യ അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ടി​നെ​യും പൂ​ർ​ണ വി​ശ്വ​സ​മാ​ണെ​ന്നും സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞു.

അ​ബ്ദു​റ​ഹീ​മി​ന്‍റെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യ സ്ഥി​തി​ക്ക് ഇ​നി സാ​ങ്കേ​തി​ക​മാ​യ ചി​ല ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൂ​ടി പൂ​ർ​ത്തി​യാ​യാ​ൽ മോ​ച​നം സാ​ധ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഉ​മ്മ​യും ബ​ന്ധു​ക്ക​ളും പറഞ്ഞു. ഇ​തി​നാ​യി പ്ര​യ​ത്നി​ച്ച​വ​ർ ഇ​നി​യും കൂ​ടെ​യു​ണ്ടാ​ക​ണ​മെ​ന്നും എ​ന്നും തങ്ങ​ൾ അ​വ​രോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യും ന​സീ​ർ അ​റി​യി​ച്ചു. .