മൂ​ന്ന് ഭാ​ഷ​ക​ളി​ല്‍ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യെ​ന്ന അ​പൂ​ര്‍​വ ബ​ഹു​മ​തി​യു​മാ​യി ഖ​ത്ത​ര്‍ മ​ല​യാ​ളി
Wednesday, November 6, 2024 4:21 PM IST
ദോ​ഹ: മൂ​ന്ന് വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ല്‍ മോ​ട്ടി​വേ​ഷ​ണ​ല്‍ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യെ​ന്ന അ​പൂ​ര്‍​വ ബ​ഹു​മ​തി​യു​മാ​യി ഖ​ത്ത​ര്‍ മ​ല​യാ​ളി. മീ​ഡി​യ പ്ല​സ് സി​ഇ​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യാ​ണ് ഇം​ഗ്ലീ​ഷ്, അ​റ​ബി​ക്, മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ല്‍ പു​സ്ത​ക​മെ​ഴു​തി ഈ ​ബ​ഹു​മ​തി സ്വ​ന്ത​മാ​ക്കി​യ​ത്.

സ​ക്‌​സ​സ് മ​ന്ത്രാ​സ് എ​ന്ന പേ​രി​ല്‍ ഇം​ഗ്ലീ​ഷി​ല്‍ പു​സ്ത​കം ജൂ​ലൈ മാ​സം പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ത ​അ് വീ​ദാ​ത്തു​ന്ന​ജാ​ഹ് എ​ന്ന പേ​രി​ല്‍ അ​റ​ബി​യി​ലും വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ ഏ​ഴാം ഭാ​ഗം എ​ന്ന പേ​രി​ല്‍ മ​ല​യാ​ള​ത്തി​ലും പു​സ്ത​കം അ​ടു​ത്ത ആ​ഴ്ച പു​റ​ത്തി​റ​ങ്ങും.



പു​സ്ത​ക​ങ്ങ​ളു​ടെ ഔ​പ​ചാ​രി​ക​മാ​യ പ്ര​കാ​ശ​നം ഈ ​മാ​സം ആ​റു മു​ത​ല്‍ 17 വ​രെ ഷാ​ര്‍​ജ എ​ക്‌​സ്‌​പോ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന 43-ാമ​ത് ഷാ​ര്‍​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ല്‍ ന​ട​ക്കും.



ഖ​ത്ത​റി​ലും ഇ​ന്ത്യ​യി​ലും പ്ര​കാ​ശ​ന ച​ട​ങ്ങു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഗ്ര​ന്ഥ​കാ​ര​ന്‍ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലി​പി ബു​ക്‌​സാ​ണ് പു​സ്ത​ക​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.