കേ​ളി​ദി​നം: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Thursday, November 7, 2024 3:09 PM IST
റി​യാ​ദ്: പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി റി​യാ​ദി​ന്‍റെ മ​ണ്ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക​വേ​ദി 24-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു. "കേ​ളി​ദി​നം 2025' എ​ന്ന​പേ​രി​ൽ ജ​നു​വ​രി മൂന്നിന് ​ന​ട​ത്തു​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നാ​യി 251 അം​ഗ സം​ഘാ​ട​ക​സ​മി​തി​ക്ക് രൂ​പം ന​ൽ​കി.

ബ​ത്ത ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​.പി.​എം. സാ​ദി​ഖ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

2001 ജ​നു​വ​രി ഒ​ന്നി​ന് പി​റ​വി​യെ​ടു​ത്ത കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി റി​യാ​ദി​ന്‍റെ മ​ണ്ണി​ൽ മാ​ത്ര​മ​ല്ല പി​റ​ന്ന നാ​ടി​നും കൈ​ത്താ​ങ്ങാ​യി​മാ​റി​യി​ട്ട് 24 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്നു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സൗ​ദി​യി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് കൈ​ത്താ​ങ്ങാ​യി തു​ട​ക്കം കു​റി​ച്ച കേ​ളി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പി​ന്നീ​ട് ക​ലാ, കാ​യി​ക, സാം​സ്കാ​രി​ക, മാ​ധ്യ​മ രം​ഗ​ത്ത്‌ ശ​ക്ത​മാ​യ വേ​രു​റ​പ്പി​ച്ചു​.

2024ൽ ​മാ​ത്രം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണ്. തു​ട​ർ​ച്ച​യാ​യ ഏ​ട്ടാം വ​ർ​ഷ​വും "ജീ​വ സ്പ​ന്ദ​നം' എ​ന്ന​പേ​രി​ൽ വി​ശു​ദ്ധ ഹ​ജ്ജി​നോ​ടാ​നു​ബ​ന്ധി​ച്ച് ആ​യി​ര​ത്തി​ല​ധി​കം പ്ര​വാ​സി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി​.

ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ 240 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യ "പ്ര​തീ​ക്ഷ'​വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​രം, "ഹൃ​ദ​യ​പൂ​ർ​വ്വം കേ​ളി' പ​ദ്ധ​തി വ​ഴി കേ​ര​ള​ത്തി​ൽ ന​ൽ​കി​യ എ​ഴു​പ​തി​നാ​യി​ര​ത്തി​ൽ പ​രം പൊ​തി​ച്ചോ​റു​ക​ൾ, ഉരുൾപൊട്ടലിൽ ത​ക​ർ​ന്ന വ​യ​നാ​ട്ടി​ലെ ഗ്രാ​മ​ങ്ങ​ളു​ടെ പു​നഃ​രു​ദ്ധാ​ര​ണ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ 50 ല​ക്ഷം തു​ട​ങ്ങി നിരവധി പ്രവർത്തനങ്ങൾ സംഘടന നടത്തി.

വ​ലി​യ പ​ദ്ധ​തി​ക​ൾ​ക്ക് പു​റ​മെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ, കൊ​ല​കു​റ്റം ചു​മ​ത്തി ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട നാ​ല് ഉ​ത്ത​ർ പ്ര​ദേ​ശ് - ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളു​ടെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ച്ച് നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തും മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തും രോ​ഗ​ങ്ങ​ളാ​ൽ ദു​രി​ത​മ​നു​ഭി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തു​മ​ട​ക്കം എ​ണ്ണ​മ​റ്റ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​താ​യും കെ​.പി.​എം. സാ​ദി​ഖ് പ​റ​ഞ്ഞു.


കേ​ളി അം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സ​ർ​ഗ​വാ​സ​ന​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ന്നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്ന് കൂ​ടി​യാ​ണ് കേ​ളി വാ​ർ​ഷി​കം മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്. സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗ​ത്തി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു.

കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ്‌ ഷാ​ജി, ഷ​മീ​ർ കു​ന്നു​മ്മ​ൽ, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ഫി​റോ​ഷ് ത​യ്യി​ൽ, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ഗീ​വ​ർ​ഗീസ് ഇ​ടി​ച്ചാ​ണ്ടി, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി കൂ​ടി​യാ​യ​സീ​ബാ കൂ​വോ​ട് എ​ന്നി​വ​ർ രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ര​ജീ​ഷ് പി​ണ​റാ​യി ചെ​യ​ർ​മാ​ൻ, ശ്രീ​ഷ സു​കേ​ഷ് വൈ​സ് ചെ​യ​ർപേ​ഴ്സ​ൺ, നൗ​ഫ​ൽ സി​ദ്ദി​ഖ് വൈ​സ് ചെ​യ​ർ​മാ​ൻ, റ​ഫീ​ക്ക് ചാ​ലി​യം ക​ൺ​വീ​ന​ർ, ലാ​ലി ര​ജീ​ഷ്, റ​ഫീ​ഖ് പാ​ല​ത്ത് ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ സു​നി​ൽ സു​കു​മാ​ര​ൻ സാ​മ്പ​ത്തി​ക ക​ൺ​വീ​ന​ർ സു​ജി​ത് ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ.

ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി, ഷെ​ബി അ​ബ്ദു​ൾ സ​ലാം(പ്രോ​ഗ്രാം), ബി​ജു താ​യ​മ്പ​ത്ത്, സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ (പ​ബ്ലി​സി​റ്റി),​ കി​ഷോ​ർ ഇ ​നി​സാം, നി​സാ​ർ റാ​വു​ത്ത​ർ (ഗ​താ​ഗ​തം), റി​യാ​സ് പ​ള്ള​ത്ത്, ഷാ​ജ​ഹാ​ൻ (സ്റ്റേ​ജ് ആ​ൻ​ഡ് ഡെ​ക്ക​റേ​ഷ​ൻ), ക​രീം പെ​രു​ങ്ങാ​ട്ടൂ​ർ, സു​നി​ൽ ബാ​ല​കൃ​ഷ്ണ​ൻ (ഭ​ക്ഷ​ണം) എ​ന്നി​വ​രെ യ​ഥാ​ക്ര​മം ക​ൺ​വീ​ന​റും ജോ​യി​ന്‍റ് ക​ൺ​വീ​ന​ർമാ​രാ​യും ബി​ജി തോ​മ​സ് സ്റ്റേ​ഷ​ന​റി ചു​മ​ത​ല, ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട് വ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ എ​ന്നി​ങ്ങ​നെ 251 അം​ഗ സം​ഘാ​ട​ക സ​മി​തി​ക്ക് രൂ​പം ന​ൽ​കി.

കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ റ​ഫീ​ഖ് ചാ​ലി​യം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.