ഇ​ശ​ൽ ബാ​ൻ​ഡ് അ​ബു​ദാ​ബി​യു​ടെ "ഇ​ശ​ൽ ഓ​ണം 2024' ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Sunday, November 17, 2024 11:08 PM IST
അനിൽ സി. ഇടിക്കുള
അ​ബു​ദാ​ബി: ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ശ​ൽ ബാ​ൻ​ഡ് അ​ബു​ദാ​ബി​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ബേ​പൂ​ർ ബോ​ട്ട് ​റസ്റ്റോ​റ​ന്‍റ് അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ശ​ൽ ഓ​ണം 2024 ന​വം​ബ​ർ 17 ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​ക്ക് 3 മു​ത​ൽ അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍ററി​ൽ മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, പു​ലി​ക്ക​ളി, താ​ല​പ്പൊ​ലി, തി​രു​വാ​തി​ര എ​ന്നി​ങ്ങ​നെ വ​ർ​ണാ​ഭ​മാ​യ ഓ​ണ​പ്പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റും.

ന​ട​ൻ സെ​ൻ​തി​ൽ കൃ​ഷ്ണ കു​മാ​ർ മു​ഖ്യ​അ​തി​ഥി​ആ​യി എ​ത്തും. ഇ​ശ​ൽ ബാ​ൻ​ഡ് അ​ബു​ദാ​ബി ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന മെ​ഗാ മ്യൂ​സി​ക്ക​ൽ ഇ​വ​ന്റി​ൽ, ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ ഹി​ഷാം അ​ങ്ങാ​ടി​പ്പു​റ​വും, മീ​ര​യും പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യ മി​സ്‌​സി മാ​ത്യൂ​സ് ന​യി​ക്കു​ന്ന ഫാ​ഷ​ൻ ഷോ​യും അ​ര​ങ്ങേ​റും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.

ക​ലാ പ്ര​വ​ർ​ത്ത​ന​ത്തോ​ടൊ​പ്പം കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​തീ​വ പ്രാ​ധാ​ന്യം ന​ൽ​കി​വ​രു​ന്ന ഇ​ശ​ൽ ബാ​ൻ​ഡ് അ​ബു​ദാ​ബി നി​ർ​ധ​ന​ർ​ക്കു​ള്ള ര​ണ്ടുല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യ വി​ത​ര​ണം പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ ന​ട​ക്കും.


അ​ബു​ദാ​ബി ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഫ​സ്റ്റ് വാ​റ​ന്‍റ് ഓ​ഫീ​സ​ർ ആ​യി​ഷ അ​ലി അ​ൽ​ഷ​ഹീ പൊ​തു പ​രി​പാ​ടി​യി​ൽ മു​ഖ്യ അ​ഥി​തി ആ​യി​രി​ക്കും. സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, വാ​ണി​ജ്യ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ ബി​സി​ന​സ് രം​ഗ​ത്തെ മി​ക​വി​നെ പ​രി​ഗ​ണി​ച്ച് റ​ഹ്മ​ത്ത് കാ​ലി​ക്ക​റ്റ് റ​സ്റ്റോ​റ​ന്റ് ഉ​ട​മ കു​നി​യി​ൽ ഇ​സ്മാ​യി​ൽ അ​ഹ​മ്മ​ദി​നെ ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കും.

ഇ​ശ​ൽ ബാ​ൻ​ഡ് അ​ബു​ദാ​ബി മു​ഖ്യ​ര​ക്ഷാ​ധി​ക്കാ​രി ഹാ​രി​സ് താ​യ​മ്പ​ത്ത്, ഇ​വ​ന്റ് കോ​ർ​ഡി​നേ​റ്റ​ർ ഇ​ക്ബാ​ൽ ല​ത്തീ​ഫ്, ട്രെ​ഷ​റ​ർ സാ​ദി​ഖ് ക​ല്ല​ട, ചെ​യ​ർ​മാ​ൻ റ​ഫീ​ക്ക് ഹൈ​ദ്രോ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സ​മീ​ർ മീ​ന്നേ​ട​ത്ത്, സി​യാ​ദ് അ​ബ്ദു​ൾ അ​സി​സ്, നി​ഷാ​ൻ അ​ബ്ദു​ൾ അ​സി​സ്, എ​ബി യ​ഹി​യ, റ​ഹ്മ​ത്ത് കാ​ലി​ക്ക​റ്റ് റെ​സ്റ്റോ​റ​ന്റ് മാ​നേ​ജ​ർ അ​ബ്ദു​ൾ സ​ലിം എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ 00971 50 5667356 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

അ​നി​ല്‍ സി ​ഇ​ടി​ക്കു​ള