ആ​യു​ർവേ​ദ ദി​നം ആ​ഘോ​ഷി​ച്ചു
Wednesday, November 6, 2024 2:26 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒന്പതാമത് ആ​യു​ർവേ​ദ ദി​നം ​ഘോ​ഷി​ച്ചു. ആ​യു​ർ​വേ​ദ രം​ഗ​ത്തെ പ്ര​ഗ​ത്ഭ​രു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ളും പ്ര​മേ​യാ​വ​ത​ര​ണ​ങ്ങ​ളും സംഘടിപ്പിക്കപ്പെട്ടു.

3000 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​ന്ത്യ​യി​ൽ ആ​രം​ഭി​ച്ച ഒ​രു പു​രാ​ത​ന ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ​മാ​ണ് ​"ജീ​വ​ന്‍റെ ശാ​സ്ത്രം'​ എ​ന്ന​ർ​ത്ഥം വ​രു​ന്ന ആ​യു​ർ​വേ​ദ​മെ​ന്നും ഓ​രോ വ്യ​ക്തി​ക്കും ചി​ല ജീ​വ​ശ​ക്തി​ക​ൾ (ദോ​ഷ​ങ്ങ​ൾ) ഉ​ണ്ടെ​ന്നും പ്ര​പ​ഞ്ച​ത്തി​ലെ എ​ല്ലാം പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്നു​മു​ള്ള ആ​ശ​യ​മാ​ണ് ആ​യു​ർ​വേ​ദ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മെ​ന്നും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ​. ആ​ദ​ർ​ശ് സ്വൈ​ക ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ജീ​വി​ത​ത്തി​ന്‍റെ ഒ​രു മേ​ഖ​ല​യി​ലെ അ​സ​ന്തു​ലി​താ​വ​സ്ഥ മ​റ്റൊ​ന്നി​നെ ബാ​ധി​ക്കും. അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ൽ, രോ​ഗ​ങ്ങ​ളും അ​സു​ഖ​ങ്ങ​ളും ഉ​ണ്ടാ​കാം. ആ​യു​ർ​വേ​ദം കൂ​ടു​ത​ലും പോ​ഷ​കാ​ഹാ​രം, ജീ​വി​ത​ശൈ​ലി മാ​റ്റ​ങ്ങ​ൾ, പ്ര​കൃ​തി ചി​കി​ത്സ​ക​ൾ എ​ന്നി​വ​യി​ൽ ശ്ര​ദ്ധ​യൂ​ന്നു​ന്നു. അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കു​വൈ​റ്റി പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ​ഗ്ധ​ർ ആ​യു​ർ​വേദ​യെ​ക്കു​റി​ച്ചു സം​സാ​രി​ച്ചു. ആ​ക്രൊ യോ​ഗാ ഡാ​ൻ​സും മ​റ്റു നൃ​ത്ത പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ആ​യു​ർ​വേ​ദ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.