മ​രു​ഭൂ​മി​യി​ലെ മാ​രാ​മ​ൺ സ​മ്മേ​ള​നം ഡി​സം​ബ​ർ മൂ​ന്നി​ന് അ​ബു​ദാ​ബി​യി​ൽ
Wednesday, October 30, 2024 5:27 PM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ്മാ സ​ഭ എ​ല്ലാ വ​ർ​ഷ​വും ഒ​രു​ക്കു​ന്ന മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ യു​എ​ഇ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തീ​കാ​ത്മ​ക ക​ൺ​വ​ൻ​ഷ​ൻ അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും.

യു​എ​ഇ സെ​ന്‍റ​ർ പാ​രി​ഷ് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ മൂ​ന്നി​നാ​ണ് സം​ഗ​മം ന​ട​ക്കു​ന്ന​ത്. ക​ൺ​വ​ൻ​ഷ​ന്‍റെ മു​ന്നോ​ടി​യാ​യി ത​യാ​റാ​ക്കി​യ ലോ​ഗോ​യു​ടെ പ്ര​കാ​ശ​ന​ക​ർ​മം റാ​ന്നി നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു.


ഇ​ട​വ​ക വി​കാ​രി റ​വ. ജി​ജോ സി. ​ഡാ​നി​യേ​ൽ, സ​ഹ വി​കാ​രി റ​വ. ബി​ജോ എ​ബ്ര​ഹാം തോ​മ​സ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി ബി​ജോ​യി സാം, ​ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ർ​ജ് ബേ​ബി, ഇ​ട​വ​ക, പാ​രി​ഷ് മി​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.