ബാബറി മസ്ദിജ്; പ്രതികളെ വെറുതെ വിട്ട നടപടി കടുത്ത അനീതി: കുവൈത്ത് കെഎംസിസി
Wednesday, September 30, 2020 8:12 PM IST
കുവൈറ്റ് സിറ്റി: രാജ്യത്തെ മുഴുവൻ ജനങ്ങൾക്ക് നീതി ഉറപ്പു വരുത്തേണ്ട ഇന്ത്യൻ ജുഡീഷറി ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന കടുത്ത അനീതിക്ക് ഏറ്റവും പുതിയ തെളിവാണ് ബാബറി മസ്‌ജിദ്‌ വിഷയത്തിലെ കോടതി വിധിയെന്ന് കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടാത്ത ഈ വിധിയിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതായി സംസ്ഥാന പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേതും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്രയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ