ദേശീയ വിദ്യാഭ്യാസ നയം: സെമിനാർ സംഘടിപ്പിക്കുന്നു
Wednesday, September 16, 2020 10:44 PM IST
ജിദ്ദ : പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ അക്കാദമിക സമൂഹിക തലത്തിലുള്ള വിശകലനവുമായി ’ഐവ ജിദ്ദ’ സെമിനാർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 18 വെള്ളിയാഴ്ച സൗദി സമയം വൈകീട്ട് 4.30ന് (ഇന്ത്യൻ സമയം വൈകീട്ട് 7ന്) അബീർ ഗ്രൂപ്പ് പ്രസിഡന്‍റ് ആലുങ്ങൽ മുഹമ്മദ് ഉദ്ഘാടനം ചെയ്യും.

ഡോ. സൈനുൽ ആബിദ് കോട്ട ( ഗവ. കോളേജ് മലപ്പുറം) പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ അക്കാദമിക തലം വിശകലനം ചെയ്യുന്പോൾ പ്രഫ. ലിംസീർ അലി പി.എ (എം ഇ എസ് പൊന്നാനി കോളേജ്) സമൂഹിക പ്രത്യാഘാതങ്ങൾ വിശകലനം ചെയ്ത് ചോദ്യോത്തര സെഷനോടെ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

സൂം കഉ 875 6017 3039 പാസ് കോഡ് 12345 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പ്രോഗ്രാം വീക്ഷിക്കാവുന്നതാണ്.

റിപ്പോർ‌‌ട്ട് : കെ ടി മുസ്തഫ പെരുവള്ളൂർ