കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു
Monday, June 24, 2024 10:16 PM IST
മാ​ള: കൂ​ട്ടു​കാ​ർ​ക്കൊ​പ്പം തോ​ട്ടി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. പൊ​യ്യ കാ​ട്ടു​പ​റ​മ്പി​ൽ സു​രേ​ഷി​ന്‍റെ മ​ക​ൻ സു​ബീ​ഷ് (32) ആ​ണ് മ​രി​ച്ച​ത്. ഞായർ വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് സം​ഭ​വം.

പൊ​യ്യ കൃ​ഷ്ണ​ൻ​കോ​ട്ട അ​ഡാ​ക്ക് ഫി​ഷ് ഫാ​മി​ന് സ​മീ​പ​മു​ള്ള തോ​ട്ടി​ൽ ഇ​വ​ർ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. ഇ​വി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട സു​ധീ​ഷി​നെ സു​ഹൃ​ത്തു​ക്ക​ൾ ര​ക്ഷി​ച്ച് ക​ര​യ്ക്ക് ക​യ​റ്റി.

തു​ട​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ൽ ആ​യ സു​ധീ​ഷി​നെ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. മാ​ള പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.