സ്വകാര്യ ബസ് പാതയോരത്തേക്ക് നിരങ്ങിനീങ്ങി
1572716
Friday, July 4, 2025 5:18 AM IST
അടിമാലി: കല്ലാര്‍-മാങ്കുളം റോഡില്‍ കൈനകരിക്കു സമീപം സ്വകാര്യ ബസ് റോഡില്‍നിന്നു പാതയോരത്തേക്ക് നിരങ്ങിനീങ്ങി. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബസ് മാങ്കുളത്തുനിന്ന് അടിമാലിക്ക് വരുന്നതിനിടെ വളവോടുകൂടിയ ഇറക്കത്തിൽ അപകടത്തില്‍പ്പെടുകയായിരുന്നു.
റോഡില്‍ നിന്നു ബസ് പാതയോരത്തേക്കു നിരങ്ങിനീങ്ങിയെങ്കിലും വാഹനം താഴ്ചയിലേക്ക് പതിക്കാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സംഭവസമയത്ത് വാഹനത്തില്‍ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. വാഹനം തട്ടിയതിനെത്തുടര്‍ന്ന് ഇവിടെ സ്ഥാപിച്ചിരുന്ന വൈദ്യുത തൂണുകള്‍ തകര്‍ന്നു. വാഹനത്തിന്റെ മുന്‍ഭാഗത്തിനു കേടുപാടുകളും സംഭവിച്ചു.