നെടിയശാല പള്ളിയിൽ വചനപ്രഘോഷണവും പിടിനേർച്ചയും
1572342
Thursday, July 3, 2025 12:05 AM IST
നെടിയശാല: മരിയൻ തീർഥാടന കേന്ദ്രമായ നെടിയശാല പള്ളിയിൽ പിടിനേർച്ചയും വചനപ്രഘോഷണവും അഞ്ചിനു നടക്കും. രാവിലെ ആറിന് വിശുദ്ധകുർബാന, നൊവേന. 9.30ന ജപമാല, വിശുദ്ധകുർബാന, വചനപ്രഘോഷണം-ഫാ.സന്തോഷ് പീസ് വില്ല. തുടർന്നു നൊവേന, അദ്ഭുത കിണറ്റിങ്കലേക്ക് പ്രദക്ഷിണം. പിടിനേർച്ച ആശീർവാദവും വിതരണവും. കുടുംബകൂട്ടായ്മയിലെ ഇരുട്ടുതോട് സെന്റ് ജോസഫ്, സെന്റ് മാത്യു യൂണിറ്റുകളാണ് പിടിനേർച്ചയ്ക്ക് നേതൃത്വം നൽകുന്നത്. പിടിനേർച്ച പ്രത്യേക പായ്ക്കറ്റുകളിൽ തീർഥാടകർക്ക് നൽകുമെന്ന് വികാരി റവ.ഡോ. ജോസഫ് അത്തിക്കൽ അറിയിച്ചു.